വിനീഷ്യസ് ജൂനിയറിനെതിരായ വംശീയാധിക്ഷേപം; മൂന്ന് പേർ അറസ്റ്റിൽ

google news
വിനീഷ്യസ് ജൂനിയറിനെതിരായ വംശീയാധിക്ഷേപം; മൂന്ന് പേർ അറസ്റ്റിൽ
 

മാഡ്രിഡ്: ലാ ലിഗ മത്സരത്തിനിടെ റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ മൂന്ന് യുവാക്കളെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തു. 18-നും 21 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് മൂന്ന് പേരും. ചൊവ്വാഴ്ചയായിരുന്നു അറസ്റ്റ്. 

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ റ​യ​ലും അ​ത്‌​ല​റ്റി​കോ​യും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​നു മു​ൻ​പ് റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ പ​രി​ശീ​ല​ന മൈ​താ​ന​ത്തി​ന് അ​ടു​ത്തു​ള്ള പാ​ല​ത്തി​ല്‍ വി​നീ​ഷ്യ​സി​ന്‍റെ കോ​ലം തൂ​ക്കി​യ സം​ഭ​വ​ത്തി​ൽ നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഞാ​യ​റാ​ഴ്ച ലാ ​ലി​ഗ​യി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡും വ​ല​ന്‍​സി​യ​യും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് വി​നീ​ഷ്യ​സ് വം​ശീ​യ അ​ധി​ക്ഷേ​പ​ത്തി​ന് ഇ​ര​യാ​യ​ത്. വ​ല​ന്‍​സി​യ​യു​ടെ മെ​സ്റ്റാ​ല്ല സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. വ​നീ​ഷ്യ​സി​നെ കു​ര​ങ്ങ​നെ​ന്ന് വി​ളി​ച്ചാ​യി​രു​ന്നു അ​ധി​ക്ഷേ​പം. വി​നീ​ഷ്യ​സി​ന്‍റെ കാ​ലി​ല്‍ പ​ന്ത് കി​ട്ടു​മ്പോ​ഴെ​ല്ലാം സ്‌​റ്റേ​ഡി​യ​ത്തി​ല്‍ കു​ര​ങ്ങ് വി​ളി​ക​ള്‍ ഉ​യ​ര്‍​ന്നു.

റ​ഫ​റി​യോ​ടു പ​രാ​തി​പ്പെ​ട്ട വി​നീ​ഷ്യ​സ് പി​ന്നീ​ട് റ​യ​ൽ കോ​ച്ച് കാ​ർ​ലോ അ​ഞ്ച​ലോ​ട്ടി​യോ​ടും ബു​ദ്ധി​മു​ട്ട് അ​റി​യി​ച്ചു. ത​ന്നെ കു​ര​ങ്ങ​നെ​ന്ന് വി​ളി​ച്ച​യാ​ളെ റ​ഫ​റി​ക്ക് വി​നീ​ഷ്യ​സ് ചൂ​ണ്ടി​ക്കാ​ണി​ച്ച​തോ​ടെ ആ ​ഭാ​ഗ​ത്തി​രു​ന്ന കാ​ണി​ക​ള്‍ ഒ​ന്നാ​കെ അ​ധി​ക്ഷേ​പം ചൊ​രി​ഞ്ഞു. ഇ​തേ​ത്തു​ട​ര്‍​ന്ന് മ​ത്സ​രം 10 മി​നി​റ്റോ​ളം ത​ട​സ​പ്പെ​ട്ടു.

മ​ത്സ​ര​ത്തി​ൽ റ​യ​ൽ മാ​ഡ്രി​ഡ് 1-0നു ​പ​രാ​ജ​യ​പ്പെ​ടു​ക​യും 90+7-ാം മി​നി​റ്റി​ൽ നേ​രി​ട്ടു​ള്ള ചു​വ​പ്പു​കാ​ർ​ഡി​ലൂ​ടെ വി​നീ​ഷ്യ​സ് പു​റ​ത്താ​കു​ക​യും ചെ​യ്തി​രു​ന്നു. മ​ത്സ​ര​ശേ​ഷം ബ്ര​സീ​ൽ താ​രം ത​നി​ക്കു​നേ​രി​ട്ട വം​ശീ​യാ​ധി​ക്ഷേ​പ​ത്തി​നെ​തി​രെ ശ​ക്ത​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു.

ഇത് ആദ്യത്തെ സംഭാവമല്ലെന്നും ലാ ലിഗയില്‍ വംശീയാധിക്ഷേപം സാധാരണമാണെന്നും വിനീഷ്യസ് കുറിച്ചു. ഒരുകാലത്ത് റൊണാള്‍ഡീഞ്ഞ്യോ, റൊണാള്‍ഡോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവരുടേതായിരുന്ന ഈ ചാമ്പ്യന്‍ഷിപ്പ് ഇപ്പോള്‍ വംശവെറിയന്‍മാരുടേതാണെന്നും വിനീഷ്യസ് തുറന്നടിച്ചു.

സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ബ്രസീല്‍ സര്‍ക്കാരും രംഗത്തെത്തിയിരുന്നു. സ്പാനിഷ് അംബാസഡര്‍ക്ക് മുന്നില്‍ പ്രതിഷേധമറിയിച്ച ബ്രസീല്‍ സര്‍ക്കാര്‍ ലാ ലിഗ അധികൃതര്‍ക്ക് മുന്നില്‍ ഔദ്യോഗികമായി പരാതി നല്‍കും. സംഭവത്തില്‍ ലാ ലിഗയും സ്പാനിഷ് സര്‍ക്കാരും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Tags