ടോക്യോ ഒളിംപിക്സ്; രണ്ട് മെക്സിക്കന്‍ ബേസ്ബോള്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

tokyo

ടോക്യോ: ടോക്യോ ഒളിംപിക്സില്‍ ആശങ്ക. രണ്ട് മെക്സിക്കന്‍ ബേസ്ബോള്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 18നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് മെക്സിക്കന്‍ ബേസ്ബോള്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ബേസ്ബോള്‍ ടീമിലെ മറ്റ് കളിക്കാരും കോച്ചിങ് സ്റ്റാഫും നിരീക്ഷണത്തിലാണ്. ഇവരുടെ കോവിഡ് പരിശോധനാ ഫലം ഉടന്‍ ലഭിക്കും.

അതേസമയം, ജൂലൈ 23നാണ് ഒളിംപിക്സ് ആരംഭിക്കുന്നത്. ജൂലൈ 30നാണ് ബേസ്ബോള്‍ ടീമിന്റെ ആദ്യ മത്സരം. നേരത്തെ ഒളിംപിക്സ് വില്ലേജില്‍ നാല് താരങ്ങള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.