പാ​രാ​ലി​മ്പി​ക്സി​ൽ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍; ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാറിന് വെങ്കലം

പാ​രാ​ലി​മ്പി​ക്സി​ൽ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍; ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാറിന് വെങ്കലം
 

ടോ​ക്കി​യോ: പാ​രാ​ലി​മ്പി​ക്സി​ൽ ഇ​ന്ത്യ​ക്ക് വീ​ണ്ടും മെ​ഡ​ൽ നേ​ട്ടം. പു​രു​ഷ​ന്‍​മാ​രു​ടെ ഡി​സ്‌​ക​സ് ത്രോ​യി​ല്‍ ഇ​ന്ത്യ​യു​ടെ വി​നോ​ദ് കു​മാ​ര്‍ വെ​ങ്ക​ലം നേ​ടി. ഏഷ്യന്‍ റെക്കോഡ്ഡ് മറികടന്നാണ് വെങ്കലനേട്ടം

19.91 മീറ്റര്‍ ദൂരത്തേക്ക് ഡിസ്‌കസ് എറിഞ്ഞാണ് വിനോദ് കുമാര്‍ വെങ്കലം സ്വന്തമാക്കിയത്. പോ​ള​ണ്ടി​ന്‍റെ യോ​ട്ട​ർ കോ​സെ​വി​ച്ചി​നാ​ണ് സ്വ​ർ​ണം. പോ​ള​ണ്ട് താ​രം 20.02 മീ​റ്റ​ർ എ​റി​ഞ്ഞു. ക്രൊ​യേ​ഷ്യ​യു​ടെ വെ​ലി​മ​ർ സ​ൻ​ദോ​റി​നാ​ണ് (19.98മീ​റ്റ​ർ) വെ​ള്ളി.

നേരത്തെ ഹൈജമ്പില്‍ നിഷാദ് കുമാറും ടേബിള്‍ ടെന്നിസില്‍ ഭവിന പട്ടേല്‍ വെള്ളിയും നേടിയിരുന്നു.