ടോക്യോ പാരാലിമ്പിക്‌സ്; ബാഡ്മിന്റണ്‍ താരം സുഹാസ് ഫൈനലില്‍

s

ടോക്യോ: ടോക്യോ പാരാലിമ്പിക്‌സില്‍  പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ് എല്‍ 4 വിഭാഗത്തില്‍ ഇന്ത്യയുടെ സുഹാസ് യതിരാജ് ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഇൻനൊനീഷ്യയുടെ സെത്തിയവാന്‍ ഫ്രെഡിയെയാണ് ഇന്ത്യന്‍ താരം തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സുഹാസിന്റെ വിജയം. 

ഫൈനലില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് മസൂറിനെയാണ് ഇന്ത്യന്‍ താരം നേരിടുക. ഇന്ത്യയുടെ തരുണ്‍ ധില്ലോണിനെ കീഴടക്കിയാണ് മസൂര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്‌കോര്‍: 21-16, 16-21,21-18. തരുണ്‍ വെങ്കലമെഡലിനായി മത്സരിക്കും.