ഫ്ര​ഞ്ച് ഓ​പ്പ​ണ്‍: സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സ് ഫൈ​ന​ലി​ല്‍; നേട്ടം കൈവരിക്കുന്ന ആദ്യ ഗ്രീക്ക് താരം

fo

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ പു​രു​ഷ സിം​ഗി​ല്‍​സി​ല്‍ ഗ്രീ​ക്ക് താ​രം സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സ് ഫൈ​ന​ലി​ല്‍. ജ​ര്‍​മ​നി​യു​ടെ അ​ല​ക്സാ​ല​ണ്ട​ര്‍ സ്വ​രേ​വി​നെ അ​ഞ്ച് സെ​റ്റു​ക​ള്‍ നീ​ണ്ടു​നി​ന്ന പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ വീ​ഴ്ത്തി​യാ​ണ് സി​റ്റ്സി​പാ​സ് ഫൈ​ന​ലി​ല്‍ ക​ട​ന്ന​ത്.

അഞ്ചാം സീഡ് സിറ്റ്‌സിപാസിന്റെ കന്നി ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. സ്‌കോര്‍: 6-3, 6-3, 4-6, 4-6, 6-3. ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ കടക്കുന്ന ആദ്യ ഗ്രീക്ക് താരമെന്ന നേട്ടവും ഇതോടെ സിറ്റ്‌സിപാസിന് സ്വന്തമായി. 
 
​സ്കോ​ര്‍: 6-3, 6-3, 4-6, 4-6, 6-3.

ഇന്ന് നടക്കുന്ന നൊവാക് ജോക്കോവിച്ച് - റാഫേല്‍ നദാല്‍ സെമിഫൈനല്‍ വിജയിയയെ സിറ്റ്‌സിപാസ് ഫൈനലില്‍ നേരിടും.