ട്വൻറി 20 ; രോഹിത്​ ശർമയുടെ ടീം ഇന്ത്യ ഇന്നിറങ്ങുന്നു

C
 

ജയ്​പുർ: വിരാട്​ കോഹ്​ലിയുടെ പിൻഗാമിയായി ഇന്ത്യൻ ട്വൻറി 20 ക്രിക്കറ്റ്​ ടീമിന്റെ  നായകസ്​ഥാനമേറ്റ രോഹിത്​ ശർമക്ക്​ ന്യൂസിലൻഡുമായുള്ള പരമ്പരയോടെ ഇന്ന് അരങ്ങേറ്റം. മൂന്നു മത്സരങ്ങളുള്ള ട്വൻറി 20 പരമ്പരയിലെ ആദ്യ മത്സരം​ ഇന്ന് വൈകീട്ട്​ ഏഴിന്​ ജയ്​പുരിൽ നടക്കും.

ഇന്ത്യൻ ടീമിന്റെ ഏറ്റവും പ്രധാന താരം കോഹ്​ലി തന്നെയാണെന്ന്​ മത്സരത്തിന്​ മുന്നോടിയായി ജയ്​പുരിൽ നടത്തിയ വാർത്തസമ്മേളനത്തിൽ രോഹിത്​ ശർമ മാധ്യമങ്ങളോടു പറഞ്ഞു.

കോഹ്​ലിക്കൊപ്പം ജസ്​പ്രീത്​ ബുംറ, മുഹമ്മദ്​ ഷമി, രവീന്ദ്ര ജദേജ എന്നിവർക്ക്​ വിശ്രമം അനുവദിച്ചിരിക്കുകയാണ്​. ട്വൻറി 20 ലോകകപ്പ്​ ഫൈനലിൽ ആസ്​ട്രേലിയയോട്​ പരാജയപ്പെട്ട്​ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെയാണ്​ കിവീസി​‍െൻറ ഇന്ത്യൻ പര്യടനം. രണ്ടാം മത്സരം 19ന്​ റാഞ്ചിയിലും അവസാന മത്സരം 21ന്​ കൊൽക്കത്തയിലുമാണ്​. കാൺപൂരിലും മുംബൈയിലുമായി രണ്ടു ടെസ്​റ്റ്​ മത്സരങ്ങളുമുണ്ട്​.