യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് കി​രീ​ടം ഫ്രാ​ൻ​സി​ന്

v
 

ടൂ​റി​ൻ: യു​വേ​ഫ നേഷൻസ് ലീഗ് ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ കിരീടമുയര്‍ത്തി ഫ്രാൻസ്. ഫൈനലിൽ സ്പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകര്‍ത്താണ് നേഷന്‍സ് ലീഗില്‍ ഫ്രാന്‍സ് ആദ്യമായി മുത്തമിടുന്നത്. സെമിയിലെ പോലെ തന്നെ വമ്പൻ തിരിച്ചുവരവിലൂടെയാണ് ആവേശോജ്വലമായ മത്സരത്തിൽ ഫ്രാൻസ് ജയം പിടിച്ചെടുത്തത്. സെമിയില്‍ ആദ്യ പകുതിയിൽ രണ്ടു ഗോളിനു മുന്നിൽനിന്ന ബൽജിയത്തെ അവിശ്വസനീയ തിരിച്ചുവരവിലൂടെ രണ്ടാം പകുതിയിൽ മൂന്നു ഗോൾ തിരിച്ചടിച്ചു വീഴ്ത്തിയാണ് ഫ്രാൻസ് ഫൈനലിൽ പ്രവേശിച്ചത്.

64-ാം മി​നി​റ്റി​ൽ മൈ​ക്ക​ൽ ഒ​യാ​ർ​സ​ബ​ൽ സ്പെ​യി​നെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ ക​രീം ബെ​ൻ​സി​മ(66), കൈ​ലി​യ​ൻ എം​ബ​പ്പെ എ​ന്നി​വ​രി​ലൂ​ടെ ഫ്രാ​ൻ​സ് തി​രി​ച്ച​ടി​ച്ചു. സ്പാ​നി​ഷ് താ​ര​ങ്ങ​ളു​ടെ ഓ​ഫ് സൈ​ഡ് പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു റ​ഫ​റി ഗോ​ള​നു​വ​ധി​ച്ച​ത്.2018 ലോ​ക​ക​പ്പി​ന് ശേ​ഷം ഒ​രു കി​രീ​ടം കൂ​ടെ സ്വ​ന്ത​മാ​ക്കാ​ൻ ദെ​ഷാം​സി​നും സം​ഘ​ത്തി​നു​മാ​യി. ലോ​ക​ക​പ്പും യു​റോ​യും നേ​ഷ​ൻ​സ് ലീ​ഗും നേ​ടു​ന്ന ആ​ദ്യ രാ​ജ്യ​മാ​യി ഫ്രാ​ൻ​സ് മാ​റി.