യുഎസ് ഓപ്പൺ; ബ്രിട്ടീഷ് താരം എമ്മ റാഡുകാനയ്ക്ക് കിരീടം

b
ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസിൽ ബ്രിട്ടീഷ് താരം എമ്മ റാഡുകാനയ്ക്ക് കിരീടം. വനിതാ സിംഗിൾസിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു എമ്മ റാഡുകാനയുടെ കിരീട നേട്ടം. കനേഡിയൻ താരം ലെയ്ല ഫെർണാണ്ടസിനെയാണ് എമ്മ പരാജയപ്പെടുത്തിയത്. മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാൻസ്ലാം നേടുന്ന പ്രായം കുറഞ്ഞ താരം എന്ന ചരിത്രവും ഇനി എമ്മ റാഡുകാനയ്ക്ക് സ്വന്തം.