ഇ​ന്ത്യ​യു​ടെ 82-ാം ഗ്രാ​ൻ​ഡ്മാ​സ്റ്റ​റായി വി. ​പ്ര​ണീ​ത്

google news
V. Prraneeth becomes India’s 82nd Grandmaster
 

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ൻ ചെ​സി​ന് അ​ഭി​മാ​ന​മാ​യി മ​റ്റൊ​രു ഗ്രാ​ൻ​ഡ്മാ​സ്റ്റ​റു​ടെ ഉ​ദ​യം. തെ​ലു​ങ്കാ​ന സ്വ​ദേ​ശി​യാ​യ 15 വ​യ​സു​കാ​ര​ൻ വി. ​പ്ര​ണീ​ത് ആ​ണ് 2,500 ഇ​ലോ പോ​യി​ന്‍റു​ക​ൾ മ​റി​ക​ട​ന്ന് ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ പ​ദ​വി സ്വ​ന്ത​മാ​ക്കി​യ​ത്.

ബാ​കു ഓ​പ്പ​ണി​ൽ യു​എ​സ് താ​രം ഹാ​ൻ​സ് നീ​മാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ​യു​ടെ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ പ​ട്ടി​ക​യി​ലെ 82-ാമ​നാ​യി പ്ര​ണീ​ത് ത​ന്‍റെ പേ​രു​ചേ​ർ​ത്ത​ത്. ജ​യ​ത്തോ​ടെ പ്ര​ണീ​തി​ന് 2,500.50 ഇ​ലോ പോ​യി​ന്‍റു​ക​ളാ​യി.

“ഒരു സ്വപ്നം പൂർത്തീകരിച്ചു. ഇത് എന്റെ കരിയറിലെ അവിസ്മരണീയ നിമിഷമാണ്,” പ്രണീത് ഞായറാഴ്ച സ്‌പോർട്‌സ് സ്റ്റാറിനെ അറിയിച്ചു.

"ചില വലിയ ലക്ഷ്യങ്ങളിലേക്കുള്ള എന്റെ യാത്രയുടെ ഭാഗമാണെങ്കിലും, ഇത് വളരെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ്," അദ്ദേഹം പറഞ്ഞു.

"ആത്യന്തിക ലക്ഷ്യം ലോക ചാമ്പ്യൻഷിപ്പ് നേടുക എന്നതാണ്, അത് അത്ര എളുപ്പമല്ലെന്ന് എനിക്കറിയാം, പക്ഷേ പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും കാര്യത്തിൽ ഞാൻ  പിന്നിലല്ല," യുവ ചെസ്സ് പ്രതിഭ പറഞ്ഞു.

ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ പ​ദ​വി​യി​ലേ​ക്കു​ള്ള ആ​ദ്യ നോം 2022 ​മാ​ർ​ച്ചി​ലാ​ണ് പ്ര​ണീ​ത് നേ​ടി​യ​ത്. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മാ​സ്റ്റ​ർ പ​ദ​വി​യു​ടെ പ​കി​ട്ടു​മാ​യി 2022 ജൂ​ലൈ​യി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ബി​യെ​ൽ മാ​സ്റ്റേ​ഴ്സ് പോ​രി​നി​റി​ങ്ങി​യ താ​രം ടൂ​ർ​ണ​മെ​ന്‍റി​നി​ടെ ര​ണ്ടാം ജി​എം നോ​മും സ്വ​ന്ത​മാ​ക്കി. ഒ​മ്പ​ത് മാ​സ​ങ്ങ​ൾ​ക്കി​പ്പു​റം ഫോ​ർ​മെ​ന്‍റേ​റ ഓ​പ്പ​ണി​ലാ​ണ് മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തേ​തു​മാ​യ ജി​എം നോം ​പ്ര​ണീ​ത് നേ​ടി​യ​ത്.
 
കസാക്കിസ്ഥാനിൽ നടക്കുന്ന ഏഷ്യൻ കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പാണ് തന്റെ അടുത്ത വലിയ ഇവന്റ്, മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Tags