വാഷിങ്ടണ്‍ സുന്ദറിന് പരിക്ക്; ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടമാകും

wa.su

ഡര്‍ഹാം: പരിക്കിനെ തുടര്‍ന്ന് വാഷിങ്ടണ്‍ സുന്ദറിന് ഇംഗ്ലണ്ടിന് എതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര നഷ്ടം. ഇത് രണ്ടാം വട്ടമാണ് ഇംഗ്ലണ്ടില്‍ പര്യടനത്തിന് എത്തിയതിന് ശേഷം വാഷിങ്ടണ്‍ സുന്ദറിന് കളിക്കാനാവാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നത്. 

സന്നാഹ മത്സരത്തിന്റെ രണ്ടാം ദിനം മുഹമ്മദ് സിറാജിന്റെ ഡെലിവറിയില്‍ സുന്ദറിന്റെ കൈവിരലിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. 

സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിച്ചത്. ഓഗസ്റ്റ് നാലിനാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുതല്‍ ഇംഗ്ലണ്ടിലാണ് ഇന്ത്യന്‍ സംഘം.