വനിതാ ടി20: ​ഇ​ന്ത്യയെ നാ​ല് വി​ക്ക​റ്റിന് തകര്‍ത്ത് ഓ​സ്ട്രേ​ലി​യ​

wpmen t20- australia beat india
 

ക​റാ​രാ ഓ​വ​ൽ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ വനിതാ ട്വ​ന്‍റി-20​ മത്സരത്തില്‍ ഇ​ന്ത്യ​ൻ ടീമിന് തോ​ൽ​വി. നാ​ല് വി​ക്ക​റ്റി​നാ​യി​രു​ന്നു ഓ​സ്ട്രേ​ലി​യ​യു​ടെ ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 119 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഓ​സ്ട്രേ​ലി​യ 19.1 ഓവറില്‍ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു.

33 പ​ന്തി​ൽ 42 റ​ണ്‍​സ് എടുത്ത താ​ലി​യ മ​ഗ്രാ​ത്തി​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഓ​സ്ട്രേ​ലി​യ​യ്ക്ക് മിന്നും ജയം നേടികൊടുത്തത്. ഓ​പ്പ​ണ​ർ ബെ​ത്ത് മൂ​ണി​യും (36 പ​ന്തി​ൽ 34) മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.  

ഇ​ന്ത്യ​യ്ക്കാ​യി രാ​ജേ​ശ്വ​രി ഗെ​യ്ക്‌വാ​ദ് മൂ​ന്ന് വി​ക്ക​റ്റും ശി​ഖ പാ​ണ്ഡെ, ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ, ദീ​പ്തി ശ​ർ​മ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ പൂ​ജ​യു​ടെ​യും (26 പ​ന്തി​ൽ 37) ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ​യും (20 പ​ന്തി​ൽ 28) മി​ക​വി​ലാ​ണ് ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 118 റ​ണ്‍​സ് നേ​ടി​യ​ത്. ദീ​പ്തി ശ​ർ​മ 16 റ​ണ്‍​സും നേ​ടി. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ചി​ല്ല.