ലോകകപ്പില്‍ ഒന്‍പതില്‍ ഒന്‍പത് മത്സരങ്ങളും ജയിച്ച് ഇന്ത്യ സെമിയിലേക്ക്; നോക്കൗട്ടിലെത്തുന്ന ചരിത്രത്തിലെ ആദ്യ ടീം

google news
india

manappuram 1

ബംഗളൂരു: ലോകകപ്പില്‍ ഒന്‍പതില്‍ ഒന്‍പത് മത്സരങ്ങളും ജയിച്ച് ഇന്ത്യ സെമിയിലേക്ക് പോകുന്നത് അനുപമ റെക്കോര്‍ഡും സ്വന്തമാക്കി. നെതര്‍ലന്‍ഡ്‌സിനെതിരായ ഗ്രൂപ്പ് മത്സരവും ജയിച്ചതോടെ ഇന്ത്യ ലോകകപ്പില്‍ ഒന്‍പതില്‍ ഒന്‍പത് മത്സരങ്ങളും ജയിച്ച് നോക്കൗട്ടിലെത്തുന്ന ചരിത്രത്തിലെ ആദ്യ ടീമായി. 

റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമായാണ് ഇന്ത്യ മാറിയത്. നേരത്തെ ഒരു ടീമിനും ഇത്തരമൊരു മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടില്ല. 1996ല്‍ ശ്രീലങ്കയും 2003ല്‍ ഓസ്‌ട്രേലിയയും എട്ട് മത്സരങ്ങള്‍ ജയിച്ച് ഫൈനലിലെത്തിയിരുന്നു. ഫൈനലിലെ ജയവും ഉള്‍പ്പെടെയാണ് ഇരു ടീമുകള്‍ക്കും ഒന്‍പത് വിജയങ്ങള്‍. ഇന്ത്യയെ സംബന്ധിച്ച് കിരീടം നേടിയാല്‍ തുടരെ 11 വിജയങ്ങളുമായി റെക്കോര്‍ഡിട്ട് ലോക കിരീടത്തില്‍ മുത്തമിടാമെന്ന നേട്ടവും കാത്തു നില്‍ക്കുന്നു. 

ഈ മാസം 15നു വാംഖഡെ സ്‌റ്റേഡിയത്തിലാണ് ഇന്ത്യ സെമി കളിക്കാനിറങ്ങുന്നത്. ന്യൂസിലന്‍ഡാണ് എതിരാളികള്‍. രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക പോരാട്ടം. അവസാന ഗ്രൂപ്പ് പോരില്‍ ഇന്ത്യ നെതര്‍ലന്‍ഡ്സിനെ 160 റണ്‍സിനു വീഴ്ത്തിയാണ് അപരാജിത കുതിപ്പ് തുടര്‍ന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സ് നേടി. മറുപടി പറഞ്ഞ നെതര്‍ലന്‍ഡ്സ് 47.5 ഓവറില്‍ 250 റണ്‍സില്‍ എല്ലാവരും പുറത്തായി. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു