ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ടിക്കറ്റ് വില രണ്ട് ലക്ഷം രൂപ വരെ

wtc

ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളി കാണാനുള്ള   ഒരു ടിക്കറ്റിന് രണ്ട് ലക്ഷം രൂപ വരെ മൂല്യം. ഏജൻ്റുമാരിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്ക് വരെ ടിക്കറ്റ് വാങ്ങാൻ ആളുകൾ തയ്യാറാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 4000 പേർക്കാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശനമുള്ളത്.


ഐസിസിയുടെ ഒഫീഷ്യൽ ടിക്കറ്റ്സ് ആൻഡ് ട്രാവൽ ഏജന്റ്സ് വഴിയാണ് ടിക്കറ്റ് വിൽപ്പന നടക്കുന്നത്. ഇതിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്ക് വരെ ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. 4000 ടിക്കറ്റിൽ 50 ശതമാനം ഐസിസിക്ക് നൽകും. ബാക്കിയുള്ള 2000 സീറ്റുകളാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്.ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നത്.