വിപണി കീഴടക്കാനൊരുങ്ങി ഫോൺ vi ഹോണർ 10 എക്‌സ് ലൈറ്റ്

google news
വിപണി കീഴടക്കാനൊരുങ്ങി ഫോൺ vi ഹോണർ 10 എക്‌സ് ലൈറ്റ്വിപണി കീഴടക്കാനൊരുങ്ങി ഹോണർ . ഫോൺ vi ഹോണർ 10 എക്‌സ് ലൈറ്റാണ് വിപണി കീഴടക്കാനൊരുങ്ങുന്നത് . മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് ഈ പുതിയ ഹോണർ ഫോൺ വിപണിയിൽ എത്തുന്നത് എമറാൾഡ് ഗ്രീൻ, ഐസ്‌ലാൻഡിക് ഫ്രോസ്റ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ വരുന്ന ഈ ഫോൺ തുടക്കത്തിൽ റഷ്യ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ വിപണികളിൽ അവതരിപ്പിച്ചിരുന്നു. ഹോണർ 10 എക്‌സ് ലൈറ്റിന് യൂറോ 229.90 (ഏകദേശം 20,200 രൂപ) വില വരുന്നു. ഈ ഫോണിന്റെ ലോഞ്ച് ഇന്ത്യയിൽ എപ്പോൾ നടക്കുമെന്ന കാര്യം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.ഈ വർഷം ഏപ്രിലിൽ ലോഞ്ച് ചെയ്ത ഹോണർ 9 എക്‌സ് ലൈറ്റിന്റെ പിൻഗാമിയായ ഹോണർ 10 എക്‌സ് ലൈറ്റ് ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനും ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായാണ് എത്തുന്നത് .

48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് അസിസ്റ്റ് സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് ഇതിലുണ്ട്. 8 മെഗാപിക്സൽ ഷൂട്ടർ മുൻവശത്ത് സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി നൽകിയിരിക്കുന്നു.ഹുവാവേ ആപ്പ് ഗാലറിയും മറ്റ് സവിശേഷതകളും നൽകുന്ന എച്ച്എംഎസ് 4.1 ആണ് ഈ സ്മാർട്ഫോണിൽ വരുന്നത്. 4 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോർ ഹൈസിലിക്കൺ കിരിൻ 710 എ SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്. 20: 9 ആസ്പെക്ടറ്റ് റേഷിയോ വരുന്ന 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) ഡിസ്‌പ്ലേയുണ്ട്.

ഗൂഗിൾ പ്ലേയും മറ്റ് ഗൂഗിൾ അപ്ലിക്കേഷനുകളെയും സേവനങ്ങളെയും ഫീച്ചർ ചെയ്യാത്ത ആൻഡ്രോയിഡ് 10 മാജിക് യുഐ 3.1 ൽ ഡ്യൂവൽ നാനോ സിം വരുന്ന ഹോണർ 10 എക്‌സ് ലൈറ്റ് പ്രവർത്തിക്കുന്നു. 22.5W ഹോണർ സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ നൽകിയിരിക്കുന്നത്. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഓൺ‌ബോർഡ് സെൻസറുകളിലുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി എക്സ്പാൻഡ് ചെയ്യാവുന്ന 128 ജിബി ഓൺബോർഡ് സ്റ്റോറേജ് ഹോണർ പുതിയ ഹാൻഡ്‌സെറ്റിൽ നൽകിയിട്ടുണ്ട്

Tags