പ്രതിദിനം 3ജിബി ഡാറ്റ: പുതിയ ഓഫറുകളുമായി എയര്‍ടെല്‍

google news
പ്രതിദിനം 3ജിബി ഡാറ്റ: പുതിയ ഓഫറുകളുമായി എയര്‍ടെല്‍

ഉപഭോതാക്കള്‍ക്ക് പുതിയ ഓഫറുകളുമായി എയര്‍ടെല്‍. വെറും 558 രൂപയുടെ റീചാര്‍ജില്‍ പ്രതിദിനം 3ജിബി ഡാറ്റ വരെ ലഭിക്കും. അതുപോലെ തന്നെ അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗും ഈ പ്ലാനുകളില്‍ ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയാണ് പ്ലാന്‍ മുന്നോട്ട് വെക്കുന്നത്. കൂടാതെ ഈ പ്ലാനിലൂടെ ആമസോണ്‍ പ്രൈം മൊബൈല്‍ എഡിഷനും ഉപഭോതാക്കള്‍ക്ക് ലഭിക്കും.

മറ്റൊരു പ്ലാന്‍ 398 രൂപയുടെയാണ്. 398 രൂപയുടെ റീചാര്‍ജിലൂടെയും പ്രതിദിനം 3 ജിബിയുടെ ഡാറ്റയാണ് ലഭിക്കുക. മറ്റ് പ്ലാനുകളിലെ പോലെ തന്നെ അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗും എയര്‍ടെല്‍ ഉപഭോതാക്കള്‍ക്കായി നല്‍കുന്നു. എന്നാല്‍ 28 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഈ പ്ലാനിലുള്ളത്. അതേസമയം, ആദ്യത്തെ ഓഫറിലെ പോലെ തന്നെ ആമസോണ്‍ പ്രൈം മൊബൈല്‍ എഡിഷന്‍ ഈ റീചാര്‍ജിലും ലഭ്യമാണ്. അടുത്തതായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 349 രൂപയുടെ പ്ലാനുകളാണ്. മറ്റ് ഓഫറുകളെ അപേക്ഷിച്ച് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുക. അതുപോലെ തന്നെ അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗും ഈ പ്ലാനുകളില്‍ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത്. അതുപോലെ തന്നെ ആമസോണ്‍ പ്രൈം മൊബൈല്‍ എഡിഷന്‍ ഉപഭോതാക്കള്‍ക്ക് ഈ പ്ലാനുകളില്‍ ലഭിക്കുന്നുണ്ട് .

Tags