ചൈനീസ് കമ്പനികളുടെ 5ജി വേണോ എന്ന് അന്തിമ തീരുമാനമായില്ല; നീതി ആയോഗ് സിഇഒ

google news
ചൈനീസ് കമ്പനികളുടെ 5ജി വേണോ എന്ന് അന്തിമ തീരുമാനമായില്ല; നീതി ആയോഗ് സിഇഒ

ന്യൂ ഡല്‍ഹി: ഇന്ത്യയുടെ 5ജി നെറ്റ്‌വര്‍ക്കിന്റെ കാര്യത്തില്‍ ചൈനീസ് കമ്പനികള്‍ ഉള്‍പ്പെടുന്നത് സ്വീകാര്യമാണോ അല്ലയോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് നീതി ആയോഗ് മേധാവി അമിതാഭ് കാന്ത്. റെയ്സ് 2020 വെര്‍ച്വല്‍ കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

5ജിയിലെ ഒരു പ്രധാന ഉല്‍കണ്ഠ സുരക്ഷയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വളര്‍ച്ച വേഗത്തിലാക്കാന്‍ ഇന്ത്യയ്ക്ക് 5ജിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും എത്രയും വേഗം കൊണ്ടുവന്നേ പറ്റൂ. 5ജി അടിസ്ഥാന സൗകര്യം ഇന്ത്യയില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ ചൈനീസ് കമ്പനികള്‍ പാടില്ലെന്ന നിര്‍ദ്ദേശം സർക്കാർ ഇതുവരെ മുന്നോട്ടുവച്ചിട്ടില്ല.

ഇന്ത്യയുടെ ഡേറ്റാ സ്വകാര്യതാ നിയമമായ പേഴ്‌സണല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ അഥവാ പിഡിപി ബില്‍ ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണെന്നും അമിതാഭ് കാന്ത് സമ്മേളനത്തില്‍ വെളിപ്പെടുത്തി.

Tags