രാജ്യത്ത് 5ജി ​സേ​വ​നങ്ങള്‍ അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ല​ഭ്യ​മാകും

google news
5g
 

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് 5ജി ​സേ​വ​ന​ങ്ങ​ൾ അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ല​ഭ്യ​മാ​കു​മെ​ന്ന് ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് വ​കു​പ്പ്. നാ​ല് മെ​ട്രോ ന​ഗ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 13 ന​ഗ​ര​ങ്ങ​ളി​ലാ​ണ് ആ​ദ്യം സേ​വ​നം ല​ഭ്യ​മാ​കു​ക​യെ​ന്ന് ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് വ​കു​പ്പ് ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

 മെട്രോ നഗരങ്ങളായ ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബംഗലൂരു, ചെന്നൈ ഉൾപ്പെടെ പതിമൂന്ന് നഗരങ്ങളിലാണ് 5ജി സേവനം ലഭ്യമാകുക. എയർടെൽ, ജിയോ, വോഡോഫോൺ - ഐഡിയ എന്നീ കമ്പനികൾ സേവനം നൽകും, ടെലികോം മന്ത്രാലയമാണ് ഈക്കാര്യം അറിയിച്ചത്.

5ജി ​സേ​വ​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്, ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ളാ​യ ഭാ​ര​തി എ​യ​ർ​ടെ​ൽ, റി​ല​യ​ൻ​സ് ജി​യോ, വോ​ഡ​ഫോ​ൺ ഐ​ഡി​യ എ​ന്നി​വ 5ജി ​ട്ര​യ​ൽ സൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഗു​രു​ഗ്രാം, ബാം​ഗ്ലൂ​ർ, കോ​ൽ​ക്ക​ത്ത, മും​ബൈ, ച​ണ്ഡീ​ഗ​ഡ്, ഡ​ൽ​ഹി, ജാം​ന​ഗ​ർ, അ​ഹ​മ്മ​ദാ​ബാ​ദ്, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, ല​ക്നോ, പൂ​നെ, ഗാ​ന്ധി ന​ഗ​ർ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലാ​ണ് ട്ര​യ​ൽ സൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്.  

2022 മാ​ർ​ച്ച്-​ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ 5ജി ​സ്പെ​ക്‌​ട്രം ലേ​ലം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ, ക​രു​ത​ൽ തു​ക, ബാ​ൻ​ഡ് പ്ലാ​ൻ, ബ്ലോ​ക്ക് വ​ലു​പ്പം, ലേ​ലം ചെ​യ്യാ​നു​ള്ള സ്‌​പെ​ക്‌​ട്ര​ത്തി​ന്റെ അ​ള​വ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്പെ​ക്ട്രം ലേ​ല​ത്തി​ന് ട്രാ​യ്‌​യോ​ട് ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് വ​കു​പ്പ് ശി​പാ​ർ​ശ തേ​ടി​യി​രു​ന്നു.

അതേസമയം, വിവിധ ടെലികോം സേവനദാതാക്കള്‍ അതിന്‍റെ പരീക്ഷണം രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന ടെലികോം സേവനദാതാവ് ഇപ്പോള്‍ റിലയന്‍സ് ജിയോ ആണ്. ജിയോ ഇപ്പോള്‍ പുറത്തുവിട്ട കണക്കാണ് ടെലികോം രംഗത്തെ ചര്‍ച്ചയാകുന്നുണ്ട്.

ഇടി ടെലികോം റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഇന്ത്യയില്‍ 5ജി സേവനം പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ 10 കോടി മുതല്‍ 15 കോടിവരെ 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗത്തിലുണ്ടാകുമെന്നാണ് പറയുന്നത്. ജിയോ ഡിവൈസ് മൊബിലിറ്റി പ്രസിഡന്‍റ് സുനില്‍ ദത്തിനെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്. ഇത് വളരെ ശുഭകരമായ സൂചനയാണെന്നും. ഇന്ത്യയില്‍ 5ജി എത്തുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ 5ജി വിപണിയായി ഇന്ത്യ മാറുമെന്നും ജിയോയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
 

Tags