സേവനം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ച് എയര്‍ടെല്‍ 5ജി

google news
airtel 5g
 

സേവനം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ച് എയര്‍ടെല്‍ 5ജി.  ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂര്‍, വാരണാസി എന്നീ നഗരങ്ങളിലായിരുന്നു 5ജി സേവനം നിലവില്‍ വന്നത്. ഇപ്പോള്‍ ഗുഡ്ഗാവ്, പാനിപ്പട്ട്, ഗുവാഹത്തി എന്നീ നഗരങ്ങളിലും പാറ്റ്‌നയിലെ പാറ്റ്‌ന സാഹിബ് ഗുരുദ്വാര, പാറ്റ്‌ന റെയില്‍വേ സ്റ്റേഷനിലും സേവനങ്ങള്‍ ലഭ്യമാകുന്നുണ്ട്.  ചില വിമാനത്താവളങ്ങളിലും എയര്‍ടെല്‍ 5ജി സേവനം ആരംഭിച്ചു.


അതേസമയം, 4ജിയേക്കാള്‍ 30 മടങ്ങ് വേഗത 5ജിക്ക് ഉണ്ട്. 5ജി വന്നതോടെ ഹൈ-ഡെഫനിഷന്‍ വീഡിയോ-സ്ട്രീമിംഗ്, ഗെയിമിംഗ്, മള്‍ട്ടിപ്പിള്‍ ചാറ്റിംഗ്, ഫോട്ടോകളുടെ ഇന്‍സ്റ്റന്റ് അപ്ലോഡിംഗ് എന്നിവയിലേക്ക് സൂപ്പര്‍ഫാസ്റ്റ് ആക്സസ് ലഭിച്ചുതുടങ്ങിയെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. 

Tags