ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോൺ

amazon
 

 ചെലവ് ചുരുക്കല്‍ നടപടികളെ തുടർന്ന് ആമസോൺ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്. കമ്പനിയുടെ റീട്ടെയ്ല്‍, ഹ്യൂമന്റിസോഴ്‌സ് വിഭാഗങ്ങളിലാണ് ജീവനക്കാരെ ഒഴിവാക്കുക. 

കമ്പനി സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാനിടയുണ്ടെന്ന സാഹചര്യത്തിലാണ് ചെലവ് ചുരുക്കല്‍ നടപടികള്‍.അലെക്സ വോയ്സ് അസിസ്റ്റന്റ് ഉള്‍പ്പടെയുള്ളവ നിര്‍മിക്കുന്ന കമ്പനിയുടെ ഉപകരണ നിര്‍മാണ വിഭാഗം, റീട്ടെയില്‍ ഡിവിഷന്‍, ഹ്യൂമന്‍ റിസോഴ്സസ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയായിരിക്കും കൂടുതലും പിരിച്ചുവിടുക എന്നാണ് റിപ്പോര്‍ട്ട്. ലാഭകരമല്ലാത്ത യൂണിറ്റുകളിലെ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നടപടിയെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു.