മാഗ് വേൾഡ് എക്സ്പോ മാർച്ചിൽ

2024 ഓടെ ഇന്ത്യയിലെ മൊബൈൽ ആക്സസറീസ് വിപണി 35,000 കോടിയിലേക്ക് കുതിക്കുമെന്നാണ് വിലയിരുത്തുന്നത്. അതിവേഗം വളരുന്ന വിപണി സാധ്യതകളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കാൻ എക്സ്പോയ്ക്കാകുമെന്ന് വിർഗോ കമ്മ്യൂണിക്കേഷൻസ് ആന്റ് എക്സിബിഷൻസ് മാനേജിംഗ് ഡയറക്ടർ അനിത രഘുനാഥ് പറഞ്ഞു. ദക്ഷിണേന്ത്യയിൽ നിന്ന് മാത്രം രണ്ട് ലക്ഷം റീട്ടെയ്ലുകാർ എക്സപോയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായും സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കിയതായും അനിത രഘുനാഥ് അറിയിച്ചു.
പ്രമുഖ മൊബൈൽ ആക്സസറീസ് സ്ഥാപനമായ മൊബില്ലയാണ് എക്സ്പോയുടെ പ്രധാന സ്പോൺസർ. ദക്ഷിണേന്ത്യൻ വിപണിയിൽ ചലനാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാൻ എക്സ്പോയ്ക്ക് ആകുമെന്ന് മൊബില്ല സഹ സ്ഥാപകൻ ഹെതൽ ഷാ വ്യക്തമാക്കി. സാധാരണ വൻകിട മേളകൾ ദില്ലിയിലും മുംബൈയിലുമാണ് കൂടുതൽ നടക്കാറുള്ളത്. അതിൽ നിന്ന് വ്യത്യസ്തമായി ബംഗളുരൂവിൽ എക്സപോ നടത്തുന്നത് പ്രശംസനീയമാണെന്ന് യു ആന്റ് ഐ സ്ഥാപകൻ പരേശ് വിജ് പ്രതികരിച്ചു. വിർഗോ കമ്മ്യൂണിക്കേഷൻസിനെ ഇക്കാര്യത്തിൽ പ്രത്യേകം അഭിനന്ദിക്കുന്നതായും പരേശ് വിജ് പറഞ്ഞു.
മാഗ് വേൾഡ് എക്സ്പോയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://www.magworldexpo.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.