ഡിസ്‌നിയിൽ ജീവനക്കാരെ പിരിച്ചുവിടുന്നു

google news
disney
 

സ്ട്രീമിങ് ഭീമൻ ഡിസ്‌നിയിൽ നിയമനങ്ങൾ മരവിപ്പിക്കാനും, ജീവനക്കാരെ പിരിച്ചുവിടാനും സാധ്യതയെന്ന്  റിപ്പോർട്ടുകൾ. കമ്പനി സിഇഒ ബോബ് ചാപെക്കിന്റെ പേരിൽ പുറത്തുവന്ന മെമ്മോയിലാണ് ഇക്കാര്യം പറയുന്നത്.  വരുമാന നഷ്‌ടമാണ് ഡിസ്‌നി ഈ  നടപടി സ്വീകരിക്കുന്നത്.കഴിഞ്ഞ കുറച്ചു നാളുകളായി ഡിസ്‌നിയുടെ വരുമാനത്തിൽ കാര്യമായ ഇടിവാണുണ്ടായിരിക്കുന്നത്. കമ്പനിയുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞ് 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

"നിയമന മരവിപ്പിക്കലിലൂടെ ഞങ്ങൾ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയാണ്. ഏറ്റവും നിർണായകമായ സ്ഥാനങ്ങളിലേക്കുള്ള നിയമനം മാത്രം തുടരും, എന്നാൽ മറ്റെല്ലാ വിഭാഗങ്ങളിലും നിയമനങ്ങൾ പിടിച്ചു നിർത്താനാണ് തീരുമാനം. ഇത് നിങ്ങളുടെ ടീമുകൾക്ക് എങ്ങനെ ബാധകമാകും എന്നതിനെ കുറിച്ച് സെഗ്‌മെന്റ് ലീഡർമാർക്കും, എച്ച്ആർ ടീമുകൾക്കും കൂടുതൽ വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്" ഡിസ്‌നി സിഇഒ ബോപ് ചാപെക്കിന്റെ പേരിലുള്ള മെമ്മോയിൽ പറയുന്നു.

Tags