‘മെസേജായി വരുന്ന ലിങ്കുകൾ തുറക്കരുത്’; മുന്നറിയിപ്പ് നൽകി കേരള പോലീസ്

google news
d
 

വീണ്ടും ഒരു കർശന മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്ത്. മേസേജുകളിലൂടെ ലഭിക്കുന്ന  ലിങ്കുകൾ കെണിയിൽ പെടുത്താൻ കെൽപ്പുള്ളവയാകാമെന്നും അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ജാഗ്രത പുലർത്തണമെന്നും കേരളപോലീസ് പങ്ക്‌വെച്ച പോസ്റ്റിൽ പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് പോലീസിന്റെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പണമോ സമ്മാനങ്ങളോ വാഗ്ദാനം ചെയ്ത് ഇ-മെയിൽ വഴിയോ മെസഞ്ചറിലൂടെയോ, എസ്എംഎസ് ആയോ നിങ്ങൾക്ക് ലഭിക്കുന്ന ലിങ്കുകളിൽ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. ലിങ്ക് ടെക്സ്റ്റ് ഒരു യുആർഎൽ പോലെ തോന്നിക്കുമെങ്കിലും ലിങ്ക് ക്ലിക്ക് ചെയ്താൽ അബദ്ധത്തിൽപ്പെട്ടേക്കാമെന്ന് പോലീസ് മുന്നറിയിപ്പിൽ പറയുന്നു.

Tags