വ്യാജമാരെ തടയാം ;ആരോഗ്യവിദഗ്ധര്‍ക്ക് സര്‍ട്ടിഫൈഡ് യൂട്യൂബ് ചാനൽ

google news
youtube
 

ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആരോഗ്യവിദഗ്ധര്‍ക്കും സര്‍ട്ടിഫൈഡ് യൂട്യൂബ് ചാനലിനായി  പുതിയ നീക്കം. തെറ്റായ വിവരങ്ങള്‍ ആളുകളിലേക്കെത്തിക്കുന്ന ചാനലുകള്‍ക്ക് തടയിടാന്‍ ലക്ഷ്യമിട്ടാണ് യൂട്യൂബിന്റെ ഈ നീക്കം.ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ക്ക് ശരിയായ ഉറവിടം കണ്ടെത്താന്‍ കാഴ്ചക്കാര്‍ക്ക് അവസരം നല്‍കും. 

ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ മാനസികാരോഗ്യവിദഗ്ധര്‍, ആരോഗ്യരംഗത്ത് മറ്റ് സേവനങ്ങള്‍ ചെയ്യുന്നവര്‍ക്കാണ് യൂട്യൂബ് വേരിഫിക്കേഷന് അപേക്ഷിക്കാനാകുക. വൈദ്യ രംഗത്തെ കൂടുതല്‍ ആളുകള്‍ യൂട്യൂബിലേക്ക് വരുന്നതിനും വ്യാജന്മാരെ തിരിച്ചറിയുന്നതിനും  ഇത് ഉപകാരമാകും.

Tags