ഒടുവില്‍ മസ്‌ക് തിരഞ്ഞെടുത്ത ഹാക്കറും ട്വിറ്ററിന്റെ പടിയിറങ്ങി

elon musk
 

ഒടുവില്‍ മസ്‌ക് തിരഞ്ഞെടുത്ത ഹാക്കറും ട്വിറ്റര്‍ വിട്ടതായി റിപ്പോര്‍ട്ടുകള്‍. സെര്‍ച്ച് ഫീച്ചറിലെ തകരാറുകള്‍ പരിഹരിക്കാനായാണ് മസ്‌ക് ജോര്‍ജ് ഹോട്സ് എന്ന ഹാക്കറെ നിയോഗിച്ചത്. എന്നാല്‍ സ്ഥാപനത്തിലെത്തി ഒരുമാസം തികയുന്നതിന് മുന്‍പെയാണ് ഹോട്സ് ട്വിറ്റര്‍ വിട്ടത്. താന്‍ ഇനി ട്വിറ്റര്‍ കുടുംബത്തിലെ അംഗമല്ലെന്നും കമ്പനി വിടുകയാണെന്നും ഹോട്സ് അറിയിച്ചു. 

2007 ല്‍ ഐഫോണ്‍ ഹാക്ക് ചെയ്ത ഹാക്കറാണ് ഹോട്‌സ്. നിരവധി വിദഗ്ധര്‍ വര്‍ഷങ്ങളോളം ശ്രമിച്ചിട്ടും വിജയകരമാകാത്ത  ട്വിറ്ററിലെ സെര്‍ച്ച് ഫീച്ചറുകള്‍ പരിഹരിക്കുകയായിരുന്നു കമ്പ്യൂട്ടര്‍ ബിരുദദാരിയാണ് ഹോട്‌സിന്റെ ജോലി. 

അതേസമയം, ഒരുപാട് കാലം കമ്പനിയില്‍ ജോലി ചെയ്യാന്‍ തനിക്ക് താത്പര്യം ഇല്ലെന്ന് നേരത്തെ ഹോട്സ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഹോട്‌സ് കമ്പനി വിട്ടതെന്ന് വ്യക്തമല്ല. മസ്‌കിന്റെ വര്‍ക്ക് കള്‍ച്ചറുമായി ഹോട്സിന് ഒത്തുപോകാന്‍ സാധിച്ചിക്കാത്തതാണ് കാരണമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.