പ്രമേഹരോഗികൾക്ക് ഏറെ ഉപയോഗപ്രദമായ ഉപകരണവുമായി ഗോദ്‌റെജ്
Jul 13, 2022, 18:56 IST

ഗോദ്‌റെജ് ഗ്രൂപ്പിലെ ഗോദ്‌റെജ് ആൻഡ് ബോയ്സിന്റെ ബിസിനസ് വിഭാഗമായ ഗോദ്‌റെജ് അപ്ളയൻസസ് ഇൻസുലിൻ സൂക്ഷിക്കാനായി പ്രത്യേകം രൂപകല്പന ചെയ്ത രണ്ട് ശീതീകരണികൾ പുറത്തിറക്കി. ഇൻസുലികൂൾ, ഇൻസുലികൂൾ പ്ളസ് എന്നിവയാണവ. ഇൻസുലിൻ ഉപയോഗിക്കുന്ന പ്രമേഹ രോഗികൾക്ക് അവ നിശ്ചിത താപനിലയിൽ സുരക്ഷിതമായി സൂക്ഷിക്കാൻ ശീതീകരണികൾ ഉപയോഗിക്കാമെന്ന് ഗോദ്‌റെജ് ആൻഡ് ബോയ്സ് എക്സിക്യുട്ടീവ് ഡയറക്ടർ നൈറിക ഹോൾകർ പറഞ്ഞു. 5999 രൂപ മുതലാണ് വില. ഇകൊമേഴ്സ് പ്ളാറ്റ്‌ഫോമുകളിലും മരുന്നുകടകളിലും ഗോദ്‌റെജ് ശീതീകരണികൾ ലഭിക്കും.