ഗ്രാവിറ്റി Z; 50 മണിക്കൂർ ബാറ്ററി ലൈഫുള്ള ടിഡബ്ല്യൂഎസ് ബഡ്സ് അവതരിപ്പിച്ച് ഡിഫൈ

ഗെയിമിങ്ങ് താൽപര്യമുള്ളവർക്ക് ഏറ്റവും വിശ്വസനീയമായ ഉത്പന്നമാണ് ഗ്രാവിറ്റി Z എന്ന് കമ്പനി വ്യക്തമാക്കുന്നു. മികച്ച ഗെയിമിംഗ് അനുഭവത്തിനായി 50എംഎസ് ലോ ലേറ്റൻസി ടർബോ മോഡാണ് നൽകിയിരിക്കുന്നത്. ടർബോ മോഡ് ബ്ലൂടൂത്ത് ബന്ധിപ്പിക്കുന്നതിലെ കാലതാമസം ഗണ്യമായി കുറയ്ക്കുകയും, വേഗമേറിയ പ്രോ ഗെയിമിംഗ് അനുഭവത്തിനായി ഓഡിയോയും വീഡിയോയും സമന്വയിപ്പിക്കുകയും ചെയ്യുന്നു.
പാട്ടുകളുടെ ട്രാക്ക് മാറ്റാനും, ശബ്‌ദം ക്രമീകരിക്കാനും, കോളുകൾക്ക് ഉത്തരം നൽകാനും നിരസിക്കാനും, വോയ്‌സ് അസിസ്റ്റന്റ് ആക്‌സസിനുമെല്ലാം പ്രത്യേകം സൗകര്യം ഉണ്ടെന്നതാണ് ഡിഫൈ ഗ്രാവിറ്റി Z ബഡ്സിന്റെ മറ്റൊരു സവിശേഷത. ഇയർബഡുകളുടെ കെയ്‌സ് തുറന്ന് ഫോണിലേക്കോ മറ്റ് ഉപകരണങ്ങളിലേക്കോ വളരെ വേഗം കണക്ട് ചെയ്യാൻ ക്വിക്ക് പെയർ കണക്റ്റ് എന്ന സംവിധാനവും ഒരുക്കിയിരിക്കുന്നു. ഇതിന്റെ ബ്ലൂടൂത്ത് വി5.2 കണക്റ്റിവിറ്റി കൂടുതൽ ദൂരത്ത്, തടസ്സങ്ങളില്ലാത്ത ശബ്ദം നൽകാൻ പ്രാപ്തമാക്കുന്നതാണ്.
50 മണിക്കൂർ നീണ്ട ബാറ്ററി ബാക്കപ്പ് ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച വിനോദം ഉറപ്പാക്കുമെന്ന് ഡിഫൈ
അധികൃതർ അറിയിച്ചു. വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ 3 മണിക്കൂർ വരെ ബാറ്ററി ബാക്ക് അപ്പ് ഗ്രാവിറ്റി Z ഉറപ്പ് നൽകുന്നു. അതിവേഗ ചാർജിംഗ് സാധ്യമാക്കുന്ന ഡിഫൈ ബ്രിസ്‌ക് ചാർജർനൊപ്പമാണ് ഇയർബഡുകൾ വിപണിയിൽ എത്തുന്നത്. വെള്ളം വിയർപ്പ് തുടങ്ങി ഇലക്ട്രിക് ഉപകരണങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് സംരംക്ഷണം നൽകാൻ ഐപിഎക്സ് 4 സംവിധാനവുമുണ്ട്. ഫ്ലിപ്കാർട്ടിൽ ഇതിനോടകം വിൽപന തുടങ്ങിയ ഗ്രാവിറ്റി Z, ലോഞ്ചിന്റെ ഭാഗമായി 999 രൂപയ്ക്ക് ഇപ്പോൾ ലഭ്യമാണ്.
ഓഡിയോ ഗിയർ, സ്മാർട്ട് വെയറബിൾസ്, പേഴ്സണൽ ഗ്രൂമിംഗ്, മൊബൈൽ ആക്സസറി അടക്കമുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്ന മുൻനിര കമ്പനിയായ ഇമാജിൻ മാർക്കറ്റിംഗ് ലിമിറ്റഡിന്റെ കീഴിൽ, ഓഡിയോ വെയർ ഉപകരണങ്ങൾക്കായി സവിശേഷമായി അവതരിപ്പിച്ച ബ്രാന്റാണ് ഡിഫൈ.