
പുതിയ സംവിധാനം റിലയൻസ് റീട്ടെയിൽ ശ്രേണിയിൽ പരീക്ഷിച്ചതാണ്. ഇത് കൂടാതെ ഇപ്പോൾ ഫ്യൂച്ചർ റീട്ടെയ്‌ൽ ശ്രേണിയിലും, സ്റ്റാർബക്‌സ് ചെയിനുകളിലും, മറ്റ് വ്യാപാരികളിലും ലഭ്യമാകും. ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണിന് എൻഎഫ്‌സി സാങ്കേതികവിദ്യ ഉണ്ടെന്ന് ഉറപ്പാക്കണം. “ഇത് (ടാപ്പ് ടു പേ) ഇന്ത്യയിലെ യുപിഐ സ്വീകാര്യതയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഉപഭോക്താക്കളെ, പ്രത്യേകിച്ച് കോൺടാക്റ്റ്‌ലെസ്, ഡിജിറ്റൽ പേയ്‌മെന്റുകൾ ഇഷ്ടപ്പെടുന്ന യുവജനങ്ങളെ ആകർഷിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു,” എന്നാണ് പുതിയ ഫീച്ചറിനെക്കുറിച്ച് പൈൻ ലാബ്‌സിന്റെ സിഇഒ കുഷ് മെഹ്‌റ പറഞ്ഞത് .
എങ്ങനെ 'ടാപ്പ് ടു പേ' ഫീച്ചർ ഉപയോഗിക്കാം?
ആൻഡ്രോയിഡ് സ്മാർട്ട്ഫോണിലെ സെറ്റിങ്‌സ് തുറക്കുക.മിക്ക ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിലും കണക്ഷൻ സെറ്റിങ്സിന് കീഴിലായിരിക്കും ഈ സംവിധാനം. അതെ സമയം സ്മാർട്ട്ഫോൺ ബ്രാൻഡ് അനുസരിച്ച് മാറ്റമുണ്ടായേക്കാം. സെറ്റിങ്‌സ് ആപ്പിന്റെ മുകളിലുള്ള ബാറിലൂടെ NFC തിരയുകയും ചെയ്യാം.
നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ NFC ഉണ്ടെങ്കിൽ, സെർച്ച് റിസൾട്ടിൽ കണ്ടെത്താനാകും. ഫീച്ചർ പ്രവർത്തനക്ഷമമാക്കാനും സാധിക്കും.
നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ NFC പ്രവർത്തനക്ഷമമാക്കിയാൽ, നിങ്ങൾക്ക് ഗൂഗിൾ പേയിലെ പുതിയ 'ടാപ്പ് ടു പേ' ഫീച്ചർ ഉപയോഗിക്കാം. ഇതിനായി ഫോൺ അൺലോക്ക് ചെയ്യുക
പേയ്‌മെന്റ് ടെർമിനലിൽ നിങ്ങളുടെ ഫോണിൽ ടാപ്പ് ചെയ്യുക .ഗൂഗിൾ പേ ആപ്പ് സ്വയം തുറക്കും.അടയ്‌ക്കേണ്ട തുക സ്ഥിരീകരിച്ച ശേഷം, കണ്ടിന്യു ടാപ്പ് ചെയ്യുക.
നിങ്ങളുടെ പേയ്‌മെന്റ് വിജയകരമായി പൂർത്തിയാക്കിയാൽ നിങ്ങൾക്ക് ഫോണിൽ നോട്ടിഫിക്കേഷൻ പ്രത്യക്ഷപ്പെടും.