ഐഫോണ്‍ 13 മോഡല്‍ വന്‍ വിലക്കുറവില്‍; ഓഫർ അറിയാം....

google news
f
 

കഴിഞ്ഞ സെപ്തംബറിലാണ് ഐഫോണ്‍ 13 സീരിസ് ഫോണുകള്‍ ആപ്പിള്‍ ഇറക്കിയത്. ഇതില്‍ ഏറ്റവും വിലകുറഞ്ഞ മോഡലാണ് ഐഫോണ്‍ 13 മിനി. ഇപ്പോള്‍ ഇതാ ഈ ഫോണിന്‍റെ വില കുറച്ചിരിക്കുന്നു. ഈ മോഡലിന്‍റെ എല്ലാ സ്റ്റോറേജ് പതിപ്പുകളിലും ബാങ്ക് ഓഫറുകള്‍ അടക്കം ഇപ്പോള്‍ 3,000 രൂപവരെ വിലക്കുറവ് നേടാം. ഫ്ലിപ്പ്കാര്‍ട്ടിലാണ് ഈ ഓഫര്‍ ലഭ്യമാകുന്നത്.

ഇപ്പോള്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ 13 മിനി ബെസിക്ക് സ്റ്റോറേജ് പതിപ്പിന് 69,900 രൂപ വിലയില്‍ നിന്നും 3,000 രൂപ കുറച്ച് 66,900 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇതിന് പുറമേ സിറ്റി ബാങ്ക് കാര്‍ഡ് ഉപയോഗിച്ചാല്‍ 1000 രൂപ ഡിസ്ക്കൌണ്ട് ലഭിക്കും. സിറ്റി ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഇഎംഐ വഴിയാണ് വാങ്ങുന്നെങ്കില്‍ 500 രൂപ കുറവായി ലഭിക്കും. ഇതിന് പുറമേ നിങ്ങള്‍ എക്സേഞ്ച് ചെയ്ത് വാങ്ങുകയാണെങ്കില്‍ 15,850 രൂപവരെ വിലക്കുറവ് ലഭിക്കാനും സാധ്യത നിലവിൽ ഉണ്ട്.

Tags