സ്പേസ് ടൂറിസത്തിൽ ശ്രദ്ധയൂന്നാൻ പദ്ധതികളുമായി ഐ എസ് ആർ ഒ

ഗഗൻയാൻ ദൗത്യത്തിനൊപ്പം ആദ്യത്തെ മനുഷ്യ ബഹിരാകാശ വിക്ഷേപണം നടത്താനുള്ള ശ്രമത്തിലാണ് നിലവിൽ ഇസ്രോ. ക്രൂവില്ലാതെ വിക്ഷേപണം നടത്താനുള്ള പദ്ധതി അടുത്ത വർഷത്തേയ്ക്ക് മാറ്റിവച്ചിരിക്കുകയാണ്. ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശത്ത് എത്തിക്കുകയും തിരികെ സുരക്ഷിതമായി ഭൂമിയിൽ എത്തിക്കുകയും ചെയ്യുന്ന ആദ്യത്തെ തദ്ദേശീയമായി നിർമിക്കുന്ന ബഹിരാകാശ പേടകമാണ് ഹിന്ദുസ്ഥാൻ എയറണോട്ടിക്കൽസ് ലിമിറ്റഡ് വികസിപ്പിക്കുന്ന ഗഗൻയാൻ ക്രൂ മൊഡ്യൂൾ.ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻ-സ്പേസ്) ബഹിരാകാശ വിനോദസഞ്ചാരം ഉൾപ്പെടെയുള്ള ബഹിരാകാശ പ്രവർത്തനങ്ങളിൽ സ്വകാര്യമേഖലയുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് ശ്രമിക്കുന്നുണ്ടെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. ഐഎസ്ആർഒ കേന്ദ്രങ്ങളിൽ ലഭ്യമായ സാങ്കേതിക സൗകര്യങ്ങളും വൈദഗ്ദ്ധ്യവും സ്വകാര്യ സ്ഥാപനങ്ങളുമായി പങ്കിടുന്നത് സാദ്ധ്യമാക്കുന്നതിനുള്ള സംവിധാനങ്ങളുമായി ഇൻ-സ്പേസ് എത്തും. സ്വകാര്യ ഇന്ത്യൻ ബഹിരാകാശ വ്യവസായത്തിന്റെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന സമഗ്രവും സംയോജിതവുമായ ബഹിരാകാശ നയം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ബഹിരാകാശ വകുപ്പെന്നും മന്ത്രി പറഞ്ഞു.