നിര്‍മ്മാണം ഇന്ത്യയില്‍ തന്നെ; ഐഫോണ്‍ 14 മോഡലിന്റെ നിര്‍മ്മാണം ആരംഭിച്ച് ആപ്പിള്‍

google news
iphone
 

ഇന്ത്യയില്‍ ഐഫോണ്‍ 14 മോഡലിന്റെ നിര്‍മ്മാണം ആരംഭിച്ച് ആപ്പിള്‍. ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റിലാണ് നിര്‍മ്മാണം തുടങ്ങിയത്.2025 ഓടേ ഐഫോണിന്റെ 25 ശതമാനം നിര്‍മ്മാണം ഇന്ത്യയില്‍ തന്നെയാക്കി വിപുലീകരണം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഐഫോണിന്റെ ഘടകഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന ജോലികള്‍ ഈ വര്‍ഷം നേരത്തെയാണ് ആരംഭിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ നിര്‍മ്മാണം ആരംഭിച്ചതോടെ, ഐഫോണ്‍ 14 മോഡലിന്റെ വില കുറയുമോ എന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റിലാണ് ഐഫോണ്‍ 14 മോഡലിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഇവിടെ നിന്ന് ഐഫോണ്‍ 14 മോഡല്‍ കയറ്റുമതി ചെയ്യുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ സാങ്കേതികവിദ്യയും സുരക്ഷാ ഫീച്ചറുകളും അടങ്ങുന്നതാണ് ഐഫോണ്‍ 14 മോഡല്‍. 

Tags