ഷവോമിയില്‍ 'കൂട്ടപിരിച്ചുവിടല്‍' ; കാരണം ഇതാണ്

google news
xiamoi
 


ബിയജിംഗ്: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളിലൊരാളായ ഷവോമി കോര്‍പ്പറേഷന്‍ വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ടുകള്‍. 15 ശതമാനം വരെ ജീവനക്കാരെ വെട്ടിക്കുറച്ചെന്നാണ് സൂചനകള്‍. കമ്പനിയുടെ സ്മാര്‍ട്ട്ഫോണ്‍, ഇന്റര്‍നെറ്റ് സേവന ബിസിനസിന്റെ നിരവധി യൂണിറ്റുകളിലാണ് പിരിച്ചുവിടലുകള്‍ നടന്നതെന്നാണ് ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 


2022 സെപ്തംബര്‍ 30 വരെ ഷവോമിയില്‍ 35,314 സ്റ്റാഫുകളുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അവരില്‍ ഭൂരിഭാഗവും ചൈനക്കാര്‍ തന്നെയാണ്. അതേസമയം, വാര്‍ത്ത ഷവോമി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെയാണ് ഷവോമി പതിവ് പേഴ്സണല്‍ ഒപ്റ്റിമൈസേഷനും ഓര്‍ഗനൈസേഷണല്‍ സ്ട്രീംലൈനിംഗും നടപ്പിലാക്കിയത്. ആകെ തൊഴിലാളികളുടെ 10 ശതമാനത്തില്‍ താഴെ മാത്രമാണ് ഇത്തരം നടപടികളില്‍ പെടുന്നത്. പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് പ്രാദേശിക ചട്ടങ്ങള്‍ പാലിച്ച് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്.'  ഒരു ഷവോമി വക്താവ് അല്‍ ജസീറയോട് പറഞ്ഞു.

അതേസമയം, ആപ്പിളുമായി ഒരു യുദ്ധം നടത്തുകയാണെന്നും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ചൈനയുടെ ഏറ്റവും വലിയ ഉയര്‍ന്ന ബ്രാന്‍ഡായി മാറാന്‍ ഷവോമി ലക്ഷ്യമിടുന്നുവെന്നുവെന്നും ഫെബ്രുവരിയില്‍ ഷവോമി ചീഫ് എക്‌സിക്യൂട്ടീവ് ലീ ജുന്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതെന്നും ശ്രദ്ധേയമാണ്. 


 

Tags