ട്വിറ്റര്‍ ബ്ലൂ ടിക്കിന് മാസം 1600ലധികം രൂപ ഫീസായി ഈടാക്കുവാൻ മസ്‌ക്

google news
twitter
 


 ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ, ഉപയോക്താവിന്റെ വെരിഫിക്കേഷന്‍ പ്രക്രിയയില്‍ മാറ്റം വരുത്താനുള്ള  നടപടികള്‍ക്ക് തുടക്കമിട്ടതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഇലോണ്‍ മസ്‌ക് തന്നെയാണ് ട്വിറ്ററിലൂടെ സ്ഥിരീകരണം നല്‍കിയത്.വെരിഫിക്കേഷന് പ്രതിമാസം 19.99 ഡോളര്‍ ഫീസായി ഈടാക്കാനാണ് കമ്പനി ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് ഇലോണ്‍ മസ്‌ക് സമയപരിധി നിശ്ചയിച്ച് നല്‍കിയതായാണ് റിപ്പോര്‍ട്ട്. 

വെരിഫിക്കേഷന് ഉപയോക്താവില്‍ നിന്ന് പണം ഈടാക്കുന്ന നടപടികള്‍ക്ക് തുടക്കമിടാനാണ് ഇലോണ്‍ മസ്‌ക് നിര്‍ദേശിച്ചിരിക്കുന്നത്. ഡെഡ്‌ലൈന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരോട് നിര്‍ത്തിപോകാനും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

നിലവില്‍ ഉപയോക്താവിന്റെ അക്കൗണ്ട് വെരിഫൈഡ് ആണ് എന്ന് ഉറപ്പാക്കാന്‍ ബ്ല്യൂ ടിക്കിനെ ആശ്രയിക്കാറുണ്ട്. നിലവില്‍  4.99 ഡോളറാണ് പ്രതിമാസം ഫീസായി ഈടാക്കുന്നത്. ഇത്തരം അധിക ഫീച്ചറുകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്കും ചെലവ് ഉയരും.നിലവിലെ പ്ലാന്‍ അനുസരിച്ച് ബ്ല്യൂ ടിക്ക് നിലനിര്‍ത്തുന്നതിന് 90 ദിവസത്തെ സമയം നല്‍കിയേക്കും. ഇതിന് മുന്‍പ് മാസംതോറുമുള്ള 4.99 ഡോളര്‍ വരിസംഖ്യയായി അടയ്ക്കണം. അല്ലാത്തപക്ഷം ബ്ല്യൂ ടിക്ക് നഷ്ടപ്പെടും. വെരിഫിക്കേഷന് ഉപയോക്താവില്‍ നിന്ന് ഫീസ് ഈടാക്കുന്ന നടപടികള്‍ നവംബര്‍ ഏഴിനകം പൂര്‍ത്തിയാക്കണമെന്നാണ് ഇലോണ്‍ മസ്‌ക് അറിയിച്ചിരിക്കുന്നത്. ഇതില്‍ പരാജയപ്പെടുന്നവരെ പുറത്താക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags