പുതിയ എൽജി ഇയർബഡ്സ് പുറത്തിറങ്ങി; വില അറിയാം...

google news
d
 

പ്രമുഖ ബ്രാൻഡായ എൽജി ഇലക്ട്രോണിക്‌സ്  ബുധനാഴ്ച ഇന്ത്യൻ വിപണിയിൽ 13,990 രൂപയ്ക്ക് 'എൽജി ടോൺ ഫ്രീ എഫ്പി സീരീസ് ഇയർബഡുകൾ' വിപണിയിൽ അവതരിപ്പിച്ചു. ഇയർബഡുകളെ  അണുവിമുക്തമാക്കുകയും 99.9 ശതമാനം ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്ന അൾട്രാവയലറ്റ് ലൈറ്റ് ഉപയോഗിച്ച് സവിശേഷവും നൂതനവുമായ യുവിനാനോ ചാർജിംഗ് ക്രാഡിലാണ് ഈ ഇയർ ബഡുകളിൽ ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. 

"അതുല്യമായ യുവി നാനോ, മെറിഡിയൻ ടെക്നോളജി എന്നിവയ്ക്കൊപ്പം നൂതനമായ സവിശേഷതകളോടെ ALG ടോൺ ഫ്രീ ഇയർബഡുകളുടെ പുത്തൻ മോഡൽ പുറത്തിറക്കിയിട്ടുണ്ട്. 

ശുചിത്വവും ഗുണനിലവാരവും സംയോജിപ്പിക്കുന്ന  ഇയർബഡുകൾ ഒരു പുത്തൻ  അനുഭവം  ഉറപ്പാക്കും. നിങ്ങൾക്ക് ഓഡിയോ ടെക്‌നോളജിയുടെ ഏറ്റവും മികച്ച അനുഭവം നൽകുന്ന ഏറ്റവും മികച്ചതായിരിക്കും ഈ ഇയർബഡുകൾ” എൽജി ഇലക്‌ട്രോണിക്‌സ് ഇന്ത്യയുടെ ഹോം എന്റർടൈൻമെന്റ് ഡയറക്ടർ ഹക് ഹ്യൂൺ കിം പ്രസ്താവനയിൽ പറയുന്നു.

Tags