'പുഴു പോലെയുള്ള അറോറ' ചൊവ്വയില്‍ പകുതിയോളം വ്യാപിച്ചുകിടന്നു; നിഗൂഢ ധ്രുവദീപ്തി തിരിച്ചറിഞ്ഞതായി യുഎഇ

google news
Newfound auroras on Mars defy easy explanation
 

 
ദുബൈ: യുഎഇയുടെ ചൊവ്വാ ദൗത്യത്തില്‍ അന്തരീക്ഷത്തില്‍ നിഗൂഢമായി കാണുന്ന ധ്രുവദീപ്തി തിരിച്ചറിഞ്ഞതായി എമിറേറ്റ്‌സ് വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. 

'സൈനസ് ഡിസ്‌ക്രീറ്റ് അറോറ' എന്നു വിശേഷിപ്പിക്കപ്പെടുന്ന സംഭവം ചൊവ്വയ്ക്ക് ചുറ്റും പകുതിയോളം വലിയൊരു പുഴുവിനെ പോലെയാണെന്നാണ് വാം വിശേഷിപ്പിക്കുന്നു. ചൊവ്വയുടെ പുറന്തോടിലെ കാന്തികതയുമായി ചേര്‍ന്ന് സൗരവാതത്താല്‍ ഗ്രഹത്തിന് ചുറ്റും പോകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അറോറ അഥവാ ധ്രുവദീപ്തികൾ ഭൂമിയിലെ ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന പ്രതിഭാസങ്ങളാണ്. ഏത് ധ്രുവമാണ് എന്നതിനനുസരിച്ച് നോർത്തേൺ, സതേൺ ലൈറ്റുകൾ എന്നിവയെ വിളിക്കാറുണ്ട്. സൂര്യനിൽ നിന്നുള്ള സൗരവാത കണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലെ കണങ്ങളും കാന്തികമണ്ഡലവുമായി പ്രവർത്തിക്കുമ്പോഴാണ് ഇവയുണ്ടാകുന്നത്.

എന്നാൽ ചൊവ്വയിൽ കണ്ടെത്തിയ ധ്രുവദീപ്തികളിൽ ചിലത് ഗ്രഹത്തിന്റെ അന്തരീക്ഷത്തിലുടനീളമുണ്ടാകുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചില ദീപ്തികൾ ഗ്രഹത്തിലെ ചില പ്രത്യേക മേഖലകൾക്കു മുകളിൽ മാത്രമാണുണ്ടാകുന്നത്. ഈ മേഖലകളിൽ കാന്തിക സ്വഭാവുമുള്ള ധാതുക്കൾ കൂടുതലായി നിക്ഷേപിക്കപ്പെട്ടതിനാലാകാം ഇതെന്നാണു ശാസ്ത്രജ്ഞരുടെ അനുമാനം. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് പുതുതായി കണ്ടെത്തിയ ദീപ്തികൾ.


ഭൂമിയുടെ ഉത്തര, ദക്ഷിണ ധ്രുവപ്രദേശങ്ങളില്‍ ആലക്തിക സ്വഭാവമുള്ള പ്രഭാപടലം കാണപ്പെടാറുണ്ട്. ചൊവ്വയിലും സമാനമായ പ്രഭാപടലമാണ് കാണപ്പെടുന്നതെങ്കിലും പ്രതിഭാസത്തിന്റെ കാരണം ഭൂമിയില്‍ നിന്നും വ്യത്യസ്തമാണ്. 

2021ല്‍ ഹോപ്പ് പ്രോബ് ചൊവ്വയിലെത്തിയതിനെ തുടര്‍ന്ന് ധ്രുവദീപ്തി ചിത്രീകരിച്ചപ്പോള്‍ മുമ്പൊരിക്കലും സാധ്യമാകാത്ത നിരീക്ഷണങ്ങള്‍ നടത്താനുള്ള സാധ്യത തിരിച്ചറിഞ്ഞതായും അതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തീരുമാനിച്ചതായും എമിറേറ്റ്‌സ് മാര്‍സ് മിഷന്‍ സയന്‍സ് ലീഡ് ഹെസ്സ അല്‍ മത്രൂഷി പറഞ്ഞു. 

2021ല്‍ യു എ ഇയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചാണ് ഹോപ്പ് പേടകം ചൊവ്വയിലെത്തിയത്. പേടകം പകര്‍ത്തിയ ചിത്രങ്ങളും ഡാറ്റയും ഓണ്‍ലൈനില്‍ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. ഒരു അറബ് രാജ്യം നടത്തിയ ആദ്യത്തെ ഗ്രഹാന്തര പര്യവേക്ഷണമാണ് എമിറേറ്റ്‌സിന്റെ ചൊവ്വാ ദൗത്യം. 

Tags