ഓപ്പോ റെനോ 7 പ്രോ ഇന്ത്യൻ വിപണിയിൽ; സവിശേഷതകൾ അറിയാം...

google news
g
 

പ്രമുഖ ബ്രാൻഡായ ഓപ്പോ ചൈനയില്‍ അരങ്ങേറ്റം കുറിച്ചിട്ട് ഏകദേശം മൂന്ന് മാസത്തിന് ശേഷം ഓപ്പോ റെനോ 7 പ്രോ, റെനോ 7 5 ജി സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ റെനോ 7 സീരീസ് ഫോണുകള്‍ റെനോ 6 സീരീസിനേക്കാള്‍ മെച്ചപ്പെടുത്തലുകള്‍ കൊണ്ടുവരുന്നു. റെനോ 7, റെനോ 7 പ്രോ എന്നിവ ഉയര്‍ന്ന റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്പ്ലേകള്‍, ഗെയിമിംഗിനും ദൈനംദിന ജോലികള്‍ക്കും മതിയായ വേഗതയുള്ള 5G പ്രോസസറുകള്‍, ഉയര്‍ന്ന ഗ്രേഡ് ക്യാമറകള്‍ എന്നിവയും ഇതിൽ ഉണ്ട്. 

റെനോ 7 പ്രോ ചൈനീസ് വേരിയന്റിന് സമാനമാണെങ്കിലും, ചൈനയില്‍ വില്‍ക്കുന്ന റീബ്രാന്‍ഡ് ചെയ്ത റെനോ 7 എസ്ഇ ആണ്. പുതിയ റെനോ 7-സീരീസ് ഫോണുകള്‍ Mi 11 സീരീസ് ഫോണുകള്‍ക്ക് എതിരാളിയായതിനാല്‍ ഇത് ഷവോമിയുമായി മത്സരിക്കും. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഒരേയൊരു വേരിയന്റിന് 39,999 രൂപയാണ് ഓപ്പോ റെനോ 7 പ്രോയുടെ വില. സ്റ്റാര്‍ട്രെയില്‍സ് ബ്ലൂ, സ്റ്റാര്‍ലൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്. അതേസമയം, റെനോ 7 ന്റെ വില 28,999 രൂപയാണ്. റെനോ 7 പ്രോയുടെ കളര്‍ ഓപ്ഷനുകള്‍ തന്നെയാണ് ഈ ഫോണിനുള്ളത്. ഫെബ്രുവരി 8 മുതല്‍ 7 പ്രോ, ഫെബ്രുവരി 17 മുതല്‍ റെനോ 7 എന്നിവ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും ഓപ്പോയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും പങ്കാളി ഓഫ്ലൈന്‍ സ്റ്റോറുകളില്‍ നിന്നും വാങ്ങുകയും ചെയ്യാം.

Tags