സാംസങ്ങ് ഗ്യാലക്‌സി എസ്22 വില പ്രഖ്യാപിച്ചു; സവിശേഷതകൾ ഇങ്ങനെ.....

google news
f
 

സാംസങ് ഏറ്റവും ഒടുവില്‍ പുതിയ ഗ്യാലക്സി എസ് 22, ഗ്യാലക്സി എസ് 22 അള്‍ട്രാ, ഗ്യാലക്സി എസ് 22  സ്മാര്‍ട്ട്ഫോണുകളുടെ ഇന്ത്യന്‍ വില പ്രഖ്യാപിച്ചു. ഈ മുന്‍നിര ഫോണുകള്‍ കഴിഞ്ഞ ആഴ്ച സാംസങ്ങിന്റെ ഗ്യാലക്സി അണ്‍പാക്ക്ഡ് ഇവന്റില്‍ അവതരിപ്പിച്ചിരുന്നു. ഗ്യാലക്സി എസ് 22 സീരീസിലെ നൂതന 'നൈറ്റ്ഗ്രഫി' ഫോട്ടോഗ്രാഫിയാണ് ഹൈലൈറ്റ്. ഈ വര്‍ഷത്തെ ഗ്യാലക്സി എസ് 22 അള്‍ട്രാ വേരിയന്റ്, ഗ്യാലക്സി എസ് സീരീസിലെ എസ് പെന്‍ സഹിതം വരുന്ന ആദ്യ ഹാന്‍ഡ്സെറ്റ് കൂടിയാണ്.


ഇന്ത്യയില്‍ പുതുതായി ലോഞ്ച് ചെയ്ത ഗ്യാലക്സി എസ് 22-വിന്റെ അടിസ്ഥാന 8ജിബി + 128ജിബി സ്റ്റോറേജ് വേരിയന്റിന് 72,999 രൂപയാണ് വില. 256 ജിബി സ്റ്റോറേജ് മോഡലും കമ്പനി വാഗ്ദാനം ചെയ്യുന്നു, ഇത് 76,999 രൂപയ്ക്ക് വില്‍പ്പനയ്ക്കെത്തും. എസ്22+ 84,999 രൂപയില്‍ ആരംഭിക്കുന്നു. സൂചിപ്പിച്ച വിലയ്ക്ക്, നിങ്ങള്‍ക്ക് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷന്‍ ലഭിക്കും. 256 ജിബി സ്റ്റോറേജ് വേരിയന്റിന് 88,999 രൂപയാണ് വില.

ഉയര്‍ന്ന നിലവാരമുള്ള ഗ്യാലക്സി എസ് 23 അള്‍ട്രാ അടിസ്ഥാന 12ജിബി+ 256 ജിബി സ്റ്റാറേജ് വേരിയന്റിന് 1,09,999 രൂപയാണ് വില. കൂടുതല്‍ സ്റ്റോറേജ് ആവശ്യമുള്ളവര്‍ക്ക് 16 ജിബി റാം + 512 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷന്‍ വാങ്ങാം, അതിന്റെ വില 1,18,999 രൂപ. വില്‍പ്പന വിശദാംശങ്ങള്‍ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഫോണുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാം. പ്രീ-ഓര്‍ഡര്‍ ഫെബ്രുവരി 23 മുതല്‍ ആരംഭിക്കും.

Tags