മെറ്റാ ഇന്ത്യയുടെ വൈസ് പ്രസിഡന്റായി സന്ധ്യ ദേവനാഥൻ

sandhya
മെറ്റാ ഇന്ത്യയുടെ വൈസ് പ്രസിഡന്റായി സന്ധ്യ ദേവനാഥനെ നിയമിച്ചു. 2023 ജനുവരി 1 മുതൽ സന്ധ്യ ചുമതലയേൽക്കും, മെറ്റാ എപിഎസി വൈസ് പ്രസിഡന്റ് ഡാൻ നിയറിക്ക് കീഴിലായിരിക്കും നിയമനം.കമ്പനിയുടെ ഇന്ത്യയിലെ വരുമാന വളർച്ചയ്ക്ക് മുൻനിര ബ്രാൻഡുകൾ, പരസ്യദാതാക്കൾ, സ്രഷ്‌ടാക്കൾ, പങ്കാളികൾ എന്നിവരുമായി തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിലും ഇവർ ശ്രദ്ധ കേന്ദ്രീകരിക്കും. ബാങ്കിംഗ്, പേയ്‌മെന്റ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ രണ്ട് പതിറ്റാണ്ടിലേറെ പരിചയ സമ്പത്തുള്ള  വ്യക്തിയാണ് സന്ധ്യ രാജേന്ദ്രൻ.


മെറ്റയുടെ ഇന്ത്യയിലെ ബിസിനസിന്റെ ദീർഘകാല വളർച്ചയെ പിന്തുണയ്ക്കുന്നതിനൊപ്പം പങ്കാളികളെയും ക്ലയന്റുകളെയും സഹായിക്കുന്നതിന് ഓർഗനൈസേഷന്റെ ബിസിനസ്‌, വരുമാന മുൻഗണനകൾ ഒരുമിച്ച് കൊണ്ടുവരുന്നതിൽ സന്ധ്യ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മെറ്റ വൃത്തങ്ങൾ പറയുന്നു.2016ൽ മെറ്റയിൽ എത്തിയ സന്ധ്യ കമ്പനിയുടെ സിംഗപ്പൂർ, വിയറ്റ്നാം ബിസിനസുകളും തെക്കുകിഴക്കൻ ഏഷ്യയിലെ ഇ-കൊമേഴ്‌സ് സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ആഗോളതലത്തിൽ മെറ്റയുടെ ഏറ്റവും വലിയ വെർട്ടിക്കലായ ഗെയിമിംഗ് വെർട്ടിക്കലിന് സന്ധ്യ നേതൃത്വം നൽകിയിരുന്നു.