ബഹിരാകാശത്തേയ്ക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ കമ്പനിയായി സ്‌കൈറൂട്ട് മാറും;വിക്രം എസ് റോക്കറ്റിന്റെ വിക്ഷേപണം നാളെ

vikrams
 

സ്വകാര്യ മേഖലയിൽ നിർമ്മിച്ച ആദ്യ റോക്കറ്റ് വിക്രം എസ് റോക്കറ്റിന്റെ വിക്ഷേപണം നാളെ. ബഹിരാകാശ ഗവേഷണ സംരംഭമായ സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് നിർമ്മിച്ചതാണിത് . 18ന് രാവിലെ 11.30നാണ് വിക്ഷേപണം.മോശം കാലാവസ്ഥയെ തുടർന്നാണ് വിക്ഷേപണം നേരത്തെ മാറ്റിവെച്ചിരുന്നു. 

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹിരാകാശ സ്റ്റാർട്ടപ്പ് ആണ് സ്‌കൈറൂട്ട് എയ്റോസ്പേസ്. 
വിക്രം-എസ് ദൗത്യം മൂന്ന് ഉപഗ്രങ്ങൾ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 120 കിലോമീറ്റർ ഉയരത്തിൽ വിക്ഷേപിക്കും. സ്പേസ് കിഡ്സ് ഇന്ത്യ, ബസൂംക് അർമേനിയ, എൻ-സ്പേസ് ടെക് ഇന്ത്യ എന്നിവ വികസിപ്പിച്ചെടുത്ത മൂന്ന് പേലോഡുകളാണ് പേടകം വഹിക്കുന്നത്. സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ ആദ്യ ദൗത്യത്തിന് പ്രാരംഭ് എന്നാണ് പേര് ഇട്ടിരിക്കുന്നത്. വെറും അഞ്ച് മിനിറ്റ് നേരം മാത്രമാണ് വിക്ഷേപണം നീണ്ടുനിൽക്കുക. 

എയ്റോസ്പേസ് സ്റ്റാർട്ടപ്പായ സ്പേസ്‌കിഡ്സിന്റെ നേതൃത്വത്തിൽ ഇന്ത്യ, യുഎസ്, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇത് വികസിപ്പിച്ചത്. ഫൺ-സാറ്റ് ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങളാണ് വിക്രം വിക്ഷേപിക്കുന്നത്. ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേയ്ക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ കമ്പനിയായി സ്‌കൈറൂട്ട് മാറും.