ടെക്നോ പോവ നിയോ 5ജി പുറത്തിറക്കി

google news
techo

കൊച്ചി:  ട്രാന്ഷന്‍ ഇന്ത്യയില്‍ നിന്നുള്ള പ്രീമിയം സ്മാര്ട്ട് ഫോണ്‍ ബ്രാന്ഡ് ആയ ടെക്നോ മൊബൈല്‍ തങ്ങളുടെ പോവ ശൃംഖല ശക്തമാക്കിക്കൊണ്ട് ടെക്നോ പോവ നിയോ 5 ജി പുറത്തിറക്കി.   മികച്ച പ്രകടനവും മെച്ചപ്പെട്ട  സ്റ്റോറേജ് സ്പേസും നൽകുന്ന  മോഡലിൽ  മീഡിയടെക് ഡൈമെന്സിറ്റി 810 5 ജി പ്രോസസ്സറാണുള്ളത്.

 6000 എംഎഎച്ച് ബാറ്ററി 50 എംപി ഡ്യൂവൽ റിയര്‍ ക്യാമറ തുടങ്ങിയ നിരവധി സവിശേഷതകളുള്ള ടെക്നോ പോവ നിയോ 5ജിയുടെ പ്രീ ബുക്കിങ്  50,000-ത്തില്പ്പരം റീട്ടെയില്‍ പോയിന്റുകളില്‍ ആരംഭിച്ചു.  ഒക്ടാ കോര്‍ ആം കോര്ട്ടെക്സ്  76 സിപിയു എന്നിവയുമായെത്തുന്ന നിയോ  5 ജി 13 5 ജി ബാന്ഡുകളെ പിന്തുണക്കും

 വിഭാഗത്തിലെ ഏറ്റവും മികച്ച സവിശേഷതകളാണ് നിയോ 5 ജി സ്മാര്ട്ട് ഫോണിനുള്ളതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ടെക്നോ മൊബൈല്‍ ഇന്ത്യ സിഇഒ അര്ജീത് തലാപത്ര പറഞ്ഞുഏറ്റവും വലിയ മൂന്നാമത്തെ 5 ജി സ്മാര്ട്ട്ഫോണ്‍ വിപണിയാണ് ഇന്ത്യ.   ആവശ്യങ്ങള്‍ നിറവേറ്റും വിധം സമ്പൂര്  5 ജി വിഭാഗമാണ് പോവ ഉല്പന്ന നിരയില്‍ തങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്പ്രിന്റ് ബ്ലൂസഫയർ ബ്ലാക്ക് എന്നീ നിറങ്ങളിലെത്തുന്ന ടെക്നോ പോവ നിയോ 5ജിയുടെ വില  15,499 രൂപയാണ്.

 

 

Tags