ടെക്‌നോ പോവോ 5ജി ഉടൻ വിപണിയിൽ എത്തും; സവിശേഷതകൾ അറിയാം...

google news
g
 

ടെക്‌നോ അതിന്റെ ആദ്യ 5ജി സ്മാര്‍ട്ട്ഫോണായ ടെക്‌നോ പോവോ 5ജി ഫെബ്രുവരി 8 ന് ഉടൻ ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന കമ്പനിയുടെ ആദ്യത്തെ 5ജി സ്മാര്‍ട്ട്ഫോണാണിത്. ട്വിറ്ററിലെ കമ്പനിയുടെ ഔദ്യോഗിക അക്കൗണ്ടില്‍, ഫെബ്രുവരി 8 ന് ടെക്‌നോ പോവോ 5ജി ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

നൈജീരിയയില്‍ ഏകദേശം 23,000 രൂപ വിലയില്‍ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റും അവതരിപ്പിച്ചു. ടെക്നോ ഇന്ത്യയുടെ മാതൃ കമ്പനിയായ ട്രാന്‍സ്ഷന്‍ ഇന്ത്യയുടെ സിഇഒ, 2021 അവസാനത്തോടെ ഈ ഫോണിന്റെ വിലയെക്കുറിച്ച് സൂചന നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഈ സ്മാര്‍ട്ട്ഫോണിന് രാജ്യത്ത് ഏകദേശം 18,000-20,000 വിലവരും.

120 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റിനൊപ്പം 1080 x 2460 പിക്‌സല്‍ റെസല്യൂഷനോടുകൂടിയ 6.95 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയുമായാണ് ഫോണ്‍ വരുന്നത്. 8 ജിബി LPDDR5 റാമും 128GB UFS 3.1 ബില്‍റ്റ് ഇന്‍ ചെയ്തിരിക്കുന്ന ഒക്ടാ-കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 900 SoC ആണ് ഇതിന് കരുത്തേകുന്നത്. 

Tags