ഗ്രൂപ്പ് വിട്ടുപോയവരുടെ പേരും വിവരങ്ങളും മാസങ്ങളോളം ഇനി മറ്റ് അംഗങ്ങൾക്ക് കാണാം; പുതിയ ഫീച്ചർ പരീക്ഷിച്ച് വാട്‌സാപ്പ്

google news
11
മറ്റുള‌ളവരെ അറിയിക്കാതെ ഒരു ഗ്രൂപ്പിൽ നിന്നും ഉപഭോക്താവിന് പുറത്തുപോകാനുള‌ള ഫീച്ചർ വാട്‌സാപ്പിൽ മെറ്റ വികസിപ്പിക്കുന്നതായി മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനുപുറമേ സമീപഭാവിയിൽത്തന്നെ രസകരമായ ചില അപ്‌ഡേറ്റുകൾ കൂടി തങ്ങൾ പുറത്തിറക്കുമെന്ന് വാട്‌സാപ്പ് അറിയിച്ചിരുന്നു. ഇത്തരത്തിൽ ഏറ്റവും പുതിയതാണ് നിങ്ങളുടെ ഗ്രൂപ്പിലെ മുൻ അംഗങ്ങളുടെ ലിസ്‌റ്റ് കാണുന്നതിനുള‌ള സംവിധാനം.ഈ രസകരമായ അപ്‌ഡേറ്റ് വാട്‌സാപ്പ് നടപ്പാക്കാൻ ഒരുങ്ങുകയാണ്. ഇത്തരത്തിൽ ആരെല്ലാം ഗ്രൂപ്പ് വിട്ടുപോയെന്ന് ആ ഗ്രൂപ്പ് അംഗങ്ങൾക്ക് കാണാനാകും. പുതിയ ഫീച്ചർപരീക്ഷിക്കുന്നതിന്റെ സ്‌ക്രീൻഷോട്ട് വാബെറ്റൽഇൻഫോ എന്ന വെബ്സൈറ്റിലൂടെ കമ്പനി അറിയിച്ചു. 

അറുപത് ദിവസങ്ങൾക്കിടെ ഗ്രൂപ്പ് വിട്ടുപോയവരുടെ പേര്‌വിവരമാണ് ഗ്രൂപ്പ് അംഗങ്ങൾക്ക് പരിശോധിക്കാവുന്നത്. ഉപയോഗിക്കുന്നയാൾ വായിക്കാത്ത ചാറ്റുകൾ ഫിൽറ്റർ ചെയ്യാനുള‌ള ഫീച്ചറും വാട്‌സാപ്പ് പുറത്തിറക്കിയിരുന്നു.ഡിലീറ്റ് ഫോർ എവരിവൺ എന്ന ഓപ്‌ഷന്റെ സമയം ദീർഘിപ്പിക്കുന്ന ഫീച്ചറും ശബ്‌ദ സന്ദേശങ്ങൾ സ്‌റ്റാറ്റസ് ആക്കുന്ന ഫീച്ചറും വൈകാതെ വാട്‌സാപ്പ് പുറത്തിറക്കുന്നുണ്ട്. ചിത്രങ്ങളും വീഡിയോകളും സ്‌റ്റാറ്റസ് അപ്ഡേറ്റാക്കുന്ന മറ്റ് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വ്യത്യസ‌്‌തമായി ശബ്ദസന്ദേശം സ്‌റ്റാ‌റ്റസ് ആക്കാനുള‌ള വാട്‌സാപ്പിന്റെ ശ്രമം പുരോഗമിക്കുകയാണ്.

Tags