ഒന്നിലധികം പേരുമായി ഒരേ സമയം ട്വീറ്റ് ;ട്വിറ്ററിന്റെ പുതിയ ഫീച്ചർ

google news
twitter

ഒരാൾ ട്വീറ്റ് തയ്യാറാക്കി മറ്റുള്ളവര്‍ക്ക് റിക്വസ്റ്റ് അയക്കുന്നു അവര്‍ അത് അക്സപ്റ്റ് ചെയ്താല്‍ ഒന്നിച്ചുതന്നെ ട്വീറ്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് ഈ ട്വിറ്റർ ഈ ഫീച്ചർ ഡെവലപ് ചെയ്തിരിക്കുന്നത്. ഉപയോക്താവിന് അവരുടെ ബിസിനസ്സ് പാർട്ട്നേർസിനോടും ബ്രാൻഡുകളോടും സഹകരിച്ച് ഇതുവഴി ഇനി എളുപ്പത്തിൽ ട്വീറ്റുകൾ പങ്കുവെയ്ക്കാൻ കഴിയും.ഇത്തരത്തിലുള്ള ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്‌ ട്വിറ്റർ. ഒന്നിലധികം പേരുമായി ഒരേ സമയം ട്വീറ്റ് ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് ട്വിറ്റർ ഇപ്പോൾ കൊണ്ടുവരാൻ പോകുന്നത്. ഇത്തരത്തിലുള്ള കൊളാബോറേഷൻസ് ഫീച്ചർ ഉപയോക്താക്കൾക്ക് കൂടുതൽ ഉപകാരപ്രദമാകും എന്നാണ് റിപോർട്ടുകൾ. 

twitter

കഴിഞ്ഞ ഡിസംബർ മുതലെ ട്വിറ്റർ ഈ ഫീച്ചർ അവതരിപ്പിക്കാൻ ശ്രമങ്ങൾ നടത്തുന്നതായി മൊബൈല്‍ ഡെവലപ്പറായ അലെസാന്‍ഡ്രോ പലൂസി വ്യക്തമാക്കിയിരുന്നു. പരസ്യ വീഡിയോകളും ഇതുപോലെ കൊളാബറേഷനിലൂടെ പരസ്യപ്പെടുത്താൻ സാധിക്കും. ഇങ്ങനെ ചെയ്യുന്ന ട്വീറ്റുകളിൽ മുകളിലായി പങ്കാളിയായ ആളുടെ പേരും കാണും. ഇതിന് വേണ്ടി ട്വീറ്റ് കംപോസര്‍ സ്‌ക്രീനില്‍ പുതിയ കൊളാബൊറേഷന്‍സ് ബട്ടന്‍ ചേര്‍ക്കുമെന്നും പലൂസി പറഞ്ഞു.എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്ന മാതൃകയും അദ്ദേഹം പങ്കുവെയ്ക്കുന്നു. പരസ്പരം ഫോളോ ചെയ്യുന്ന ആളുകള്‍ക്ക് മാത്രമേ ഒന്നിച്ച് ട്വീറ്റ് ചെയ്യാന്‍ സാധിക്കൂ. റിക്വസ്റ്റ് ആൾ സ്വീകരിച്ചാൽ മാത്രമേ പങ്കാളികളുടേയെല്ലാം അക്കൗണ്ടില്‍ ഈ ട്വീറ്റ് പോസ്റ്റ് ചെയ്യപ്പെടും.

Tags