അന്ത്യശാസനത്തിന് പിന്നാലെ കൂട്ടരാജിയുമായി ട്വിറ്റർ ജീവനക്കാർ

google news
twitter
 ഇലോൺ മസ്‌കിന്റെ അന്ത്യശാസനത്തിന് പിന്നാലെ ട്വിറ്ററിൽ ജീവനക്കാരുടെ കൂട്ടരാജി. നൂറുകണക്കിന് ജീവനക്കാരാണ് ഇതിനോടകം രാജിവെച്ചത്. ഇതോടെ കമ്പനിയുടെ ഓഫീസുകൾ പലതും താത്കാലികമായി അടച്ചുപൂട്ടി.  

പുതിയ ട്വിറ്ററിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനകം അറിയിക്കണമെന്ന് മസ്‌ക് അറിയിച്ചു. അല്ലാത്തവർക്ക് പിരിഞ്ഞു പോകാമെന്നും പറഞ്ഞിരുന്നു. പിന്നാലെയാണ് ജീവനക്കാർ കൂട്ടത്തോടെ രാജിവെച്ചത്. 

ട്വിറ്ററിന്റെ ഇന്റേണൽ മെസ്സേജിംഗ് പ്ലാറ്റ്‌ഫോമായ സ്ലാക്കിൽ രാജിവെച്ചതായുള്ള സന്ദേശങ്ങളും ഇമോജികളും ജീവനക്കാർ പോസ്റ്റ് ചെയ്തതായാണ് വിവരം. 

Tags