വിവോ വി23 സീരീസില്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു

google news
d
 

വരാനിരിക്കുന്ന ഉത്സവമായ ഹോളിക്ക് മുന്നോടിയായി വിവോ, വിവോ വി23 സീരീസില്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. നിരവധി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ 3,500 രൂപ വരെ ലാഭിക്കാനാവും. ബാങ്ക് ഡിസ്‌കൗണ്ടുകള്‍ മുതല്‍ ക്യാഷ്ബാക്കും അതിലേറെയും ഓഫറുകള്‍ ലഭ്യമാണ്. വിവോയുടെ ഓഫറുകള്‍ വിവോ ഇന്ത്യ ഇ-സ്റ്റോറിലും എല്ലായിടത്തും ഉപയോക്താക്കള്‍ക്ക് മാത്രമായി ലഭിക്കും. മാര്‍ച്ച് 31 വരെയാണ് ഓഫര്‍ കാലാവധി.

ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, വണ്‍ കാര്‍ഡ് എന്നിവയാണ് ഓഫറിലെ പങ്കാളി ബാങ്കുകള്‍. ഇതോടൊപ്പം, വി23 സീരീസിന്റെ ഏതെങ്കിലും ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് സെസ്റ്റ് മണിയില്‍ നിന്ന് ഒരു വര്‍ഷത്തെ വിപുലീകൃത വാറന്റിയും വിവോയില്‍ നിന്ന് വി23 പ്രോ, വി23ഇ എന്നിവയുടെ സൗജന്യ ഒറ്റത്തവണ സ്‌ക്രീന്‍ റീപ്ലേസ്മെന്റും ലഭിക്കുകയും ചെയ്യും.

Tags