വാട്ട്‌സ്ആപ്പ് മെസ്സേജുകൾ ഗ്രൂപ്പുകളിലേക്ക് ഒരുമിച്ച് ഇനി ഫോര്‍വേഡ് ചെയ്യാൻ കഴിയില്ല

google news
wtsap web
 ഫോര്‍വേഡ് മെസേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച്  വാട്ട്‌സ്ആപ്പ്. ഒരു മെസേജ് ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുന്ന ഗ്രൂപ്പുകളുടെ എണ്ണം ഒന്നാക്കി പരിമിതപ്പെടുത്തിയിരിക്കുകയാണ് വാട്ടസ്ആപ്പ്. ഇനി മുതല്‍ ഓരോ മെസേജും വായിച്ചു തീരുന്നതിനു മുന്‍പേ നിരവധി ഗ്രൂപ്പുകളിലേക്ക് ഒറ്റ ടച്ചില്‍ ഫോര്‍വേഡ് ചെയ്യാന്‍ കഴിയില്ല . ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പുതിയ മാറ്റം പ്രാവര്‍ത്തികമായിട്ടുണ്ട് . 

ഒന്നിലധികം ഗ്രൂപ്പുകളിലേക്ക് മെസേജ് ഫോര്‍വേഡ് ചെയാന്‍ സാധിക്കില്ലെങ്കിലും എത്ര വ്യക്തികളുടെ ചാറ്റ് ബോക്‌സിലേക്കും മെസേജ് ഫോര്‍വേഡ് ചെയ്യുന്നതിനും നിയന്ത്രണമില്ല. നിങ്ങളുടെ ബോധ്യങ്ങള്‍ക്കും യുക്തിയ്ക്കും സത്യമെന്ന് തോന്നുന്ന മെസേജുകള്‍ മാത്രം ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്താല്‍ മതിയെന്നാണ് വാട്ട്‌സ്ആപ്പ് പറയുന്നത്. വ്യാജവാര്‍ത്തകള്‍ തടയാന്‍ ആണ് പുതിയ നിയന്ത്രണം.

ഒരു സന്ദേശവും ഇനി ഒന്നിലധികം ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യാന്‍ കഴിയില്ലെന്ന് വാട്ട്‌സ്ആപ്പ് ട്രാക്കര്‍ വാബെറ്റാഇന്‍ഫോയാണ് കണ്ടെത്തിയിരിക്കുന്നത്. വാട്ട്‌സ്ആപ്പ് ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 2.22.7.2ലും ഐഒഎസ് വേര്‍ഷന്‍ 22.7.0.76ലും ഈ നിയന്ത്രണമുണ്ട്.

Tags