ഫീച്ചർ പുറത്തിറങ്ങിക്കഴിഞ്ഞാൽ, വെബ് പ്ലാറ്റ്‌ഫോമിന്റെ ഇടത് പാനലിൽ ഉപയോക്താക്കൾക്ക് ഒരു ഡെ 'റൈറ്റ്' ഓപ്ഷൻ കാണാനാകും. പ്രാരംഭ ഘട്ടത്തിൽ ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്കായുള്ള ട്വിറ്റർ ആപ്പിൽ നോട്ടുകൾ പുറത്തിറങ്ങുമോ എന്ന് വ്യക്തമല്ല. 'Write' എന്നതിൽ ക്ലിക്ക് ചെയ്‌ത ശേഷം, ഉപയോക്താക്കൾക്ക് ഒരു പുതിയ പേജിലേക്ക് റീഡയറക്‌ട് ചെയ്യാൻ കഴിയും. അവിടെ ഹെഡ്‌ലൈനിം കവർ ഫോട്ടോയും നൽക്കാം. ഉപയോക്താക്കൾ Notes പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ, അത് ക്ലിക്കുചെയ്യാവുന്ന കാർഡായി ട്വിറ്ററിൽ ദൃശ്യമാകും. ചിത്രത്തിലോ ലിങ്കിലോ ക്ലിക്കുചെയ്‌ത ശേഷം, ഉപയോക്താക്കൾക്ക് മുഴുവനായും വായിക്കാൻ കഴിയും.
നിലവിൽ, Notesൻ്റെ ഹെഡ് ലൈൻ 11 വാക്കുകളായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബോഡി 2,500 വാക്കുകൾ വരെ സ്വീകരിക്കും. നോട്ട്‌സിൽ മാറ്റങ്ങൾ വരുത്താൻ എഡിറ്റ് ബട്ടണുമുണ്ട്. Twitter നോട്ട്സ് ഒരു യുണീക്ക് URL ഉണ്ടായിരിക്കും, അത് മറ്റ് ഉപയോക്താക്കൾക്ക് അക്കൗണ്ട് ഇല്ലെങ്കിൽപ്പോലും അവരുമായി പങ്കിടാനാകും.