എയർടെൽ,ജിയോ ,ബിഎസ്എൻഎൽ സ്ട്രീമിംഗ് ആനുകൂല്യങ്ങൾ

google news
jio airtel bsnl
 

എയര്‍ടെല്‍ എക്സ്ട്രീം, ജിയോഫൈബര്‍, ബിഎസ്‌എന്‍എല്‍ ഭാരത് ഫൈബര്‍ എന്നിവ സ്ട്രീമിംഗ് ആനുകൂല്യങ്ങള്‍ നല്‍കുന്ന ബ്രോഡ്‌ബാന്‍ഡ് പ്ലാനുകള്‍ നല്‍കുന്നുണ്ട്.

എന്‍ട്രി ലെവല്‍ പ്ലാനുകള്‍ മുതല്‍ തന്നെ ഈ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ സ്ട്രീമിംഗ് ആപ്പുകളിലേക്ക് ആക്സസ് നല്‍കുന്നുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകള്‍ക്കും ​​സ്ട്രീമിങ്, ഗെയിമിങ് എന്നീ ആവശ്യങ്ങള്‍ക്കും തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളാണ് ഇവ. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന എല്ലാ വില വിഭാഗങ്ങളിലുമുള്ള പ്ലാനുകള്‍ ഈ ബ്രോഡ്ബാന്റ് സേവന ദാതാക്കള്‍ നല്‍കുന്നു.


ബ്രോഡ്ബാന്റ് പ്ലാനുകള്‍
കുറഞ്ഞ വിലയുള്ള പ്ലാനുകളും വലിയ വിലയുള്ള പ്ലാനുകളും നല്‍കുന്ന ഐഎസ്പികളാണ് ജിയോ, ബിഎസ്‌എന്‍എല്‍, എയര്‍ടെല്‍ എന്നിവ. ജിയോയും ബിഎസ്‌എന്‍എല്ലും 30 എംബിപിഎസ് വേഗത നല്‍കുന്ന പ്ലാനുകള്‍ 399 രൂപ മുതലുള്ള വിലയില്‍ നല്‍കുന്നുണ്ട്.

എയര്‍ടെല്‍ എക്‌ട്രീം ഫൈബറിന്റെ ബ്രോഡ്‌ബാന്‍ഡ് പ്ലാനുകളുടെ വില 499 രൂപ മുതലാണ് ആരംഭിക്കുന്നത്. ഇത് 40 എംബിപിഎസ് വേഗത നല്‍കുന്നു. ഈ മൂന്ന് കമ്ബനികലുടെയും സ്ട്രീമിങ് ആനുകൂല്യങ്ങള്‍ നല്‍കുന്ന ബ്രോഡ്ബാന്റ് പ്ലാനുകള്‍ നോക്കാം. 

ബിഎസ്‌എന്‍എല്‍ ഭാരത് ഫൈബര്‍ പ്ലാനുകള്‍

ബിഎസ്‌എന്‍എല്‍ 949 രൂപ വിലയില്‍ ഭാരത് ഫൈബര്‍ സൂപ്പര്‍സ്റ്റാര്‍ പ്രീമിയം എന്ന പേരിലുള്ള ഒരു ബ്രോഡ്‌ബാന്‍ഡ് പ്ലാനും പുറത്തിറക്കിയിട്ടുണ്ട്. ഇത് 150 എംബിപിഎസ് വേഗതയാണ് നല്‍കുന്നത്. 200 ജിബി വരെ ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഡാറ്റ ലിമിറ്റ് അവസാനിച്ച്‌ കഴിഞ്ഞാല്‍ 10 എംബിപിഎസ് വേഗതയിലുള്ള ഡാറ്റയാണ് ലഭിക്കുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ സര്‍ക്കിള്‍ ഒഴികെയുള്ള എല്ലാ സര്‍ക്കിളുകളിലും ഈ പ്ലാന്‍ ലഭ്യമാണ്. ഈ എഫ്ടിടിഎച്ച്‌ ബ്രോഡ്‌ബാന്‍ഡ് പ്ലാന്‍ സോണി ലിവ് പ്രീമിയം, സീ5 പ്രീമിയം, വൂട്ട് സെലക്‌ട്, യുപ്പ് ടിവി ലൈവ് തുടങ്ങിയ ഒടിടി ആനുകൂല്യങ്ങളോടെയാണ് വരുന്നത്.

Tags