പ്രീപ്ലാൻ നിരക്ക് ഉയർത്തി എയർടെൽ

airtel

നവംബര്‍ 26 മുതല്‍ പ്രീപെയ്ഡ് പ്ലാന്‍ നിരക്കുകള്‍ ഉയര്‍ത്തുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ടെല്‍.
കുറഞ്ഞത് 20 രൂപയാണ് ഓരോ പ്ലാനിലും വര്‍ധിപ്പിക്കുന്നത്. ചില പ്ലാനുകളില്‍ അതിലും കൂടുതല്‍ നിരക്ക് വര്‍ധനയുണ്ട്.

എയര്‍ടെല്ലിന്റെ ഏറ്റവും ഉയര്‍ന്ന 2,498 രൂപ കോംബോ പ്രീപെയ്ഡ് പ്ലാനിന് 2,999 രൂപയും, 1,498 രൂപ എയര്‍ടെല്‍ പ്ലാനിന് 1,799 രൂപയുമാണ് പുതിയ നിരക്ക്. നേരത്തെ 79 രൂപയില്‍ ആരംഭിച്ചിരുന്ന പ്രീപെയ്ഡ് പ്ലാന്‍ നിരക്കുകള്‍ പുതിയവ പ്രകാരം 99 രൂപയിലാണ് ആരംഭിക്കുക. അതേസമയം, അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളുടെത് ഇപ്പോള്‍ 149ക്ക് പകരം 179 രൂപയില്‍ ആരംഭിക്കുന്നു, 

ഡാറ്റ ടോപ്പ് അപ്പുകള്‍ക്ക് 58 രൂപ (3 ജിബി), 118 രൂപ (12 ജിബി), 301 രൂപ (50 ജിബി) എന്നിങ്ങനെയാണ് പുതിയ നിരക്ക്.നിലവില്‍ ഉപയോക്താക്കള്‍ക്ക് റീചാര്‍ജ് ചെയ്യാവുന്ന 250 രൂപയില്‍ താഴെയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ചിലത് നോക്കാം.250 രൂപയില്‍ താഴെയുള്ള എയര്‍ടെല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകള്‍