സ്‌ക്രീനില്ലാത്ത ഫിറ്റ്‌നസ് ബാന്‍ഡുമായി ആമസോണ്‍

google news
സ്‌ക്രീനില്ലാത്ത ഫിറ്റ്‌നസ് ബാന്‍ഡുമായി ആമസോണ്‍

ആപ്പിള്‍ വാച്ച്, ഫിറ്റ്ബിറ്റ് തുടങ്ങിയ സ്മാര്‍ട് വാച്ചുകള്‍ക്കെതിരെ സ്വന്തം ഫിറ്റ്‌നസ് ബാന്‍ഡ് അവതരിപ്പിച്ചിരിക്കുകയാണ് ആമസോണ്‍. ആമസോണ്‍ ഹേലോ ബാന്‍ഡ് (Amazon Halo Band) എന്ന പേരിലിറക്കിയിരിക്കുന്ന ഫിറ്റിനസ് ബാന്‍ഡില്‍ നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍,ഈ ഫിറ്റ്‌നസ് ബാന്‍ഡിന് സ്‌ക്രീന്‍ ഉണ്ടായിരിക്കില്ലെന്ന് ആമസോണ്‍ പറയുന്നു. നിരന്തരം നോട്ടിഫിക്കേഷനുകള്‍ വന്ന് ആളുകളുടെ ശ്രദ്ധ തെറ്റാതിരിക്കാനാണിത് എന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. പകരം ഹേലോയിലുള്ളത് ഒരു ചെറിയ സെന്‍സര്‍ ക്യാപ്‌സ്യൂളാണ്.

വളരെ കൃത്യതയുള്ള ഡേറ്റ ഇതു പിടിച്ചെടുക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു ആക്‌സെലറോമീറ്റര്‍, ടെംപറേച്ചര്‍ സെന്‍സര്‍, ഹാര്‍ട്ട് മോണിട്ടര്‍, രണ്ടു മൈക്രോഫോണുകള്‍, ഒരു എല്‍ഇഡി ലൈറ്റ്, മൈക്രോഫോണ്‍ ഓണ്‍ ചെയ്യാനും ഓഫു ചെയ്യാനുമുള്ള സ്വിച്ച് തുടങ്ങിയവയൊക്കെയാണ് വാച്ചില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.

വാച്ച് വാട്ടര്‍ റെസിസ്റ്റന്റ് ആണ്. 90 മിനിറ്റ് ചാര്‍ജു ചെയ്താല്‍ 7 ദിവസത്തേക്ക് പ്രവർത്തിക്കും. തത്കാലം ഇത് അമേരിക്കയില്‍ മത്രമായിരിക്കും ലഭ്യമാകുക. 99 ഡോളര്‍ വിലയിട്ടിരിക്കുന്ന ഫിറ്റ്‌നസ് ബാന്‍ഡ്, ആദ്യം വാങ്ങുന്നവര്‍ക്ക് 64.99 ഡോളറിനു ലഭിക്കും.

Tags