ആമസോൺ അലക്സ ചന്ദ്രനിലേക്ക്

alexa
മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാനുള്ള യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ ആര്‍ടെമിസ്​-1 എന്ന സ്വപ്ന ദൗത്യം ഈ വര്‍ഷം മാര്‍ച്ചില്‍ പൂവണിയാന്‍ പോവുകയാണ്​.വെബെക്സ്​ വിഡിയോ കൊളാബെറാറേഷന്‍ സംവിധാനവും അലക്സയോടൊപ്പം ചന്ദ്രനിലേക്ക്​ പോകും. ആദ്യമായാണ്​ ഈ രണ്ട്​ ടെക്​നോളജി സംവിധാനങ്ങളും ബഹരാകാശത്തേക്ക്​ പറക്കുന്നത്​.

ചന്ദ്രനിലേക്ക് തങ്ങളുടെ​ ഒറിയോണ്‍ പേടകമയക്കാന്‍ ഒരുങ്ങുന്ന നാസ, അതില്‍ ആമസോണിന്‍റെ വെര്‍ച്വല്‍ അസിസ്റ്റന്‍റായ 'അലക്സയ്ക്കും' ഒരു സീറ്റ്​ ബുക്ക്​ ചെയ്തിട്ടുണ്ട്​.ആര്‍ട്ടെമിസ്​ പദ്ധതിക്കായി ഒറിയോണ്‍ പേടകം നിര്‍മിച്ച ലോക്​ഹീഡ്​ മാര്‍ട്ടിന്‍ എന്ന കമ്ബനി ആമസോണ്‍, സിസ്​കോ​ എന്നിവരുമായി സഹകരിച്ചാണ്​ ക്രൂവില്ലാതെ ചന്ദ്രനിലേക്ക്​ പറക്കുന്ന ആര്‍ട്ടെമിസ്​-1 പദ്ധതിയില്‍ അലക്സ, വെബെക്സ്​ വിഡിയോ കോളാബൊറേഷന്‍ സംവിധാനം എന്നിവ ഉള്‍പ്പെടുത്തിയതെന്ന്​ നാസ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഭൂമിയിലുള്ള മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നും യാത്രികരോട് ടാബ് ലെറ്റ് വഴി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നതിനാണ് സിസ്‌കോയുടെ വെബെക്സ്​ വീഡിയോ കോണ്‍ഫറന്‍സിങ് സോഫ്റ്റ്​വെയര്‍ ഉപയോഗിക്കുക. അതിന്‍റെ പരീക്ഷണം ആദ്യ ആര്‍ട്ടെമിസ് ദൗത്യത്തില്‍ നടത്താനാണ്​ നാസ പദ്ധതിയിടുന്നത്​.

ആദ്യ പദ്ധതി വിജയമായാല്‍ ആര്‍‌ടെമിസ് II ദൗത്യം ഒരു ക്രൂവിനൊപ്പം 2023ല്‍ പറന്നുയര്‍ന്നേക്കും. ദൗത്യം ഉപയോഗിച്ച്‌ ചന്ദ്രനില്‍ ഇതുവരെ ആരും സന്ദര്‍ശിച്ചിട്ടില്ലാത്ത ഭാഗത്തായിരിക്കും നാസ പര്യവേക്ഷണം നടത്തുക. ചൊവ്വയിലേക്കുള്ള നാസ ദൗത്യത്തിന് വഴികാട്ടുന്നതു കൂടിയായിരിക്കും ആര്‍ട്ടെമിസ് ദൗത്യം.ഇന്‍റര്‍നെറ്റ് അധിഷ്ടിതമായ ക്ലൗഡ് നെറ്റ് വര്‍ക്കിനെ ആശ്രയിച്ചാണ് ആമസോണ്‍ അലെക്‌സ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നത്. 

എന്നാല്‍ ബഹിരാകാശ യാത്രയ്ക്കിടെ ഭൂമിയിലെ ക്ലൗഡുമായി അലെക്‌സയ്ക്ക് സംവദിക്കണമെങ്കില്‍ കൂടുതല്‍ സമയമെടുക്കും. ആ പ്രശ്നം പരിഹരിക്കാനായി നാസയുടെ ഡീപ്പ് സ്‌പേസ്​ നെറ്റ്​വര്‍ക്കും ഒറിയോള്‍ പേടകത്തിലെ ലോക്കല്‍ ഡാറ്റാ ബേസും ഉപയോഗപ്പെടുത്തിയായിരിക്കും അലെക്‌സ നിര്‍ദേശങ്ങളോട് പ്രതികരിക്കുക.